Breaking News

ഫെബ്രുവരി 10 ന് ബിരിക്കുളത്ത് തുടിതാളം മുഴങ്ങും


ബിരിക്കുളം: പരപ്പ ബ്ലോക്ക് പഞ്ചായത്ത് 2023 -24 വാർഷിക പദ്ധതിയിലെ. പട്ടികവർഗ്ഗ മേഖലയിലെ കലാകാരന്മാരെയും, പരമ്പരാഗത മേഖലയെയും പ്രോത്സാഹിപ്പിക്കുക എന്ന പ്രൊജക്ടിന്റെ ഭാഗമായി 2024 ഫെബ്രുവരി 10 ന് ബിരിക്കുളം എ.യു.പി.സ്ക്കൂളിൽ  പരമ്പരാഗത മേഖലയെയും, കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്ന പരിപാടി സംഘടിപ്പിക്കും. തനതു കലാരൂപങ്ങളുടെ അവതരണം, പരമ്പരാഗത ഉല്പന്നങ്ങളുടെ പ്രദർശനം, വിപണനം. വിവിധ മേഖലകളിൽ മികവ്പുലർത്തിയവർക്ക് അനുമോദനം എന്നിങ്ങനെ വിവിധ പരിപാടികൾ സംഘടിപ്പിക്കും. പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗം. ബിരിക്കുളം.എ.യു.പി. സ്ക്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മി.ഉദ്ഘാടനം ചെയ്തു. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ.സന്ധ്യ.വി. അദ്ധ്യക്ഷത വഹിച്ചു. ഒമ്പതാം വാർഡ് മെമ്പർ.എം.ബി.രാഘവൻ. ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ. എ. ബാബു. ബ്ലോക്ക്.ജോയിൻറ്.BDO.ബിജു കുമാർ എന്നിവർ സംസാരിച്ചു. പ്രമോട്ടർമാർ, ഊരുമൂപ്പന്മാർ, പൊതു

പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ സംഘാടക സമിതി രൂപീകരണ യോഗത്തിൽ പങ്കെടുത്തു.

ചെയർമാൻ: എം. ലക്ഷ്മി ( പ്രസിഡണ്ട്.പരപ്പ ബ്ലോക്ക് പഞ്ചായത്ത് )

കൺവീനർ: എ. ബാബു ( ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ഭീമനടി )

No comments