Breaking News

വിനോദ സഞ്ചാരത്തിന് പോകുകയായിരുന്ന സംഘം സഞ്ചരിച്ച ബൈക്ക് തെന്നിമറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. ചെറുപുഴ ചാത്തമംഗലം ഹിൽ സ്റ്റേഷനിലേക്ക് പോയ വിദ്യാർത്ഥിയാണ് അപകടത്തിൽപെട്ടത്

കാഞ്ഞങ്ങാട്: വിനോദ സഞ്ചാരത്തിന് പോകുകയായിരുന്ന സംഘം സഞ്ചരിച്ച ബൈക്ക് തെന്നിമറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. കാഞ്ഞങ്ങാട് പുതിയ വളപ്പ് സ്വദേശി സുരേശൻ-ജ്യോതി ദമ്പതികളുടെ മകൻ ശ്രാവൺ (19) ആണ് മരിച്ചത്.
ബൈക്ക് ഓടിച്ച സുഹൃത്ത് പെരടുക്കം സ്വദേശി എം വി ആദിത്യനും അപകടത്തിൽ പരിക്കേറ്റു. ഇന്ന് രാവിലെ 4.30 മണിയോ ചീമേനി കനിയന്തോൽ എന്ന സ്ഥലത്ത് വെച്ചാണ് അപകടം. കണ്ണൂർ ചെറുപുഴ ചാത്തമംഗലം ഹിൽ സ്റ്റേഷനിലേക്ക് മൂന്ന് ബൈക്കുകളായി ആറംഗസംഘം രാവിലെ നാല് മണിയോടെ കാഞ്ഞങ്ങാട് നിന്ന് പുറപ്പെട്ടത്.
കനിയന്തോലിൽ വെച്ച് ബൈക്ക് തെന്നി മറിഞ്ഞപ്പോൾ ശ്രാവണിന്റെ തലയിൽ വെച്ച് ഹെൽമറ്റ് തെറിച്ചു പോയി .തലകല്ല് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ ശ്രാവണി നെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുയെങ്കിലും മരണപ്പെട്ടിരുന്നു. കാഞ്ഞങ്ങാട് ശങ്കര ചാര്യയിലെ അക്കോണ്ടിംഗ് വിദ്യാർത്ഥിയാണ്.





No comments