Breaking News

പൊട്ടിപൊളിഞ്ഞു അപകടം വിളിച്ചുവരുത്തി റോഡുകൾ ; ബിരിക്കുളം - കാളിയാനം റോഡിലൂടെ ദുരിത യാത്ര


പരപ്പ : ബിരിക്കുളം - കാളിയാനം റോഡിലൂടെ ദുരിത യാത്ര. ദിവസേന നിരവധി സ്കൂൾ ബസ്സുകളും, യാത്ര ബസ്സുകളും ഉൾപ്പെടെ ആയിരത്തിലധികം വാഹനങ്ങൾ കടന്ന് പോകുന്ന കാളിയാനം - ബിരിക്കുളം റോഡ് പൊട്ടിപൊളിഞ്ഞിട്ട് ഒട്ടേറെ മാസങ്ങളായിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത അധികൃതർക്ക് എതിരെ കടുത്ത പ്രതിഷേധം. റോഡ് പൊളിഞ്ഞതിനാൽ ഉരുളൻ കല്ലുകളുടെ മുകളിലുടെ തെന്നിനീങ്ങി നിരവധി ബൈക്കുകളും, സ്കൂട്ടികളും മറിഞ്ഞ് ദിവസേന അപകടം കൂടി വരുന്ന ഈ റോഡിന്റെ ശോചനീയവസ്ഥയെക്കെതിരെ നാട്ട്കാർ നിരവധി തവണ പരാതിയറിയിച്ചിട്ടും യാതൊരു പ്രയോജനവുമില്ല. സാമ്പത്തിക വർഷം തീരാൻ ഏതാനും മാസങ്ങൾ ബാക്കി നിൽക്കെ ഈ റോഡിന്റെ റീടാറിങ്ങ് പണിയെ കുറിച്ച് ഒരു ഇടപെടലോ നടപടിയോ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ജനങ്ങളെ അണിനിരത്തി സമരത്തിനിറങ്ങുകയല്ലാതെ നിവൃത്തിയില്ലെന്ന് കാളിയാനം കോൺഗ്രസ് ആരോപിച്ചു. നേതാക്കളായ ബാലഗോപാലൻ കാളി യാനം, രാജീവൻ കാളി യാനം, മുഹമ്മദ് നൗഷാദ് , ശ്രീനാഥ് കാളിയാനം, കെ രാഘവൻ , പി ദാമോദരൻ നായർ , പി നാരായണൻ കോളിയന്തടം തുടങ്ങിയവർ സംസാരിച്ചു.




No comments