Breaking News

"ചെറുകിട വ്യാപാര മേഖലയെ സംരക്ഷിയ്ക്കുക" വ്യാപാര സംരക്ഷണയാത്രയിൽ ചിറ്റാരിക്കാൽ മേഖലയിൽ നിന്ന് ആയിരത്തിലധികം വ്യാപാരികൾ അണിനിരക്കും


വെള്ളരിക്കുണ്ട്: ചെറുകിട വ്യാപാര മേഖലയെ സംരക്ഷിയ്ക്കുക എന്ന ആവശ്യമുന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് രാജു അപ്സര നയിക്കുന്ന വ്യാപാര സംരക്ഷണയാത്ര 29-ന് കാസർഗോഡ് ആരംഭിയ്ക്കും. ചെറുകിട വ്യാപാര മേഖലയെ പീഡിപ്പിയ്ക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വ്യാപാരി ദ്രോഹ നടപടികൾക്കെതിരെയാണ് 13-ന് കടയടപ്പു സമരം പ്രഖ്യാപിച്ചിരിയ്യുന്നത്.5 ലക്ഷം വ്യാപാരികൾ ഒപ്പിട്ട നിവേദനവും മുഖ്യമന്ത്രിക്ക് സമർപ്പിയ്ക്കും. .ഇതിന് മുന്നോടിയായി നടക്കുന്ന  ജാഥയുടെ ഉദ്ഘാടനം 29-ന് രാവിലെ 11-ന് കാസർഗോഡ് സംസ്ഥാന വൈസ്പ്രസിഡൻ്റ് പെരിങ്ങമല രാമചന്ദ്രൻ നിർവഹിയ്ക്കും. തുടർന്നുള്ള  സ്വീകരണ സ്ഥലമായ നീലേശ്വരത്ത് ചിറ്റാരിക്കാൽ മേഖലയിൽ നിന്ന് ആയിരത്തിലധികം  പ്രവർത്തകരെ പങ്കെടുപ്പിക്കുമെന്ന് മേഖലാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചിറ്റാരിക്കാൽ മേഖല ചെയർമാൻ തോമസ് കാനാട്ട് ,കൺവീനർ കെ.എം. കേശവൻ നമ്പീശൻ, സംസ്ഥാന സമിതിയംഗം വിജയൻ കോട്ടയിൽ, യൂണിറ്റ് ജനറൽ സെക്രട്ടറി ബാബുകല്ലറയ്ക്കൽ പങ്കെടുത്തു.

No comments