Breaking News

ഭക്തിയുടെ നിറവിൽ ഗുരുദേവ ക്ഷേത്ര സമർപ്പണവും പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും നടന്നു വെള്ളരിക്കുണ്ട് യൂണിയനിലെയും കണ്ണൂർ ജില്ലയിലെ യൂണിയനുകളിലെയും ശാഖാ ഭാരവാഹികളും ചടങ്ങിൽ സംബന്ധിക്കാൻ എത്തിയിരുന്നു


കൊന്നക്കാട്: എസ്. എൻ.ഡി.പി യോഗം 1748 ആം നമ്പർ കൊന്നക്കാട് ശാഖ പുതുതായി പണിത ക്ഷേത്രത്തിന്റെ സമർപ്പണവും ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും പുന:പ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവവും

ഭക്ത്യാദരപൂർവ്വം നടന്നു. ചടങ്ങിന് മുന്നോടിയായി ബുധനാഴ്ച രാവിലെ അഞ്ചിന് അഷ്ടദ്രവ്യ ഗണപതി ഹോമം, ശാന്തിഹോമം എന്നിവ ക്ഷേത്രം ശാന്തി രാമചന്ദ്രൻ കാക്കടവിന്റെ കാർമ്മികത്വത്തിൽ നടത്തി.

ഗുരുദേവ കീർത്തനങ്ങളുടെയും മന്ത്രോച്ചാരണങ്ങളുടെയും പശ്ചാത്തലത്തിൽ രാവിലെ 6.57 നും 8.43 നും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ ശിവഗിരി മഠത്തിലെ സ്വാമി സുരേശ്വരാനന്ദ പ്രതിഷ്ഠാ കർമ്മം നിർവഹിച്ചു. പൂജാരിമാരായ എം. രമേശൻ രമാസദനം, വിശ്വംഭരൻ തകിടിയേൽ എന്നിവർ സഹ കാർമികത്വം വഹിച്ചു. തുടർന്ന്

ജീവകലശാഭിഷേകം, ബ്രഹ്മ കലശാഭിഷേകം, മഹാഗുരുപൂജ, മഹാകാണിക്ക, നിത്യനിദാനം നിശ്ചയിക്കൽ, പ്രസാദ വിതരണം, കർമ്മ ദക്ഷിണ എന്നിവയുണ്ടായി.

ചടങ്ങുകൾക്ക് ശേഷം സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി.

എസ്. എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ക്ഷേത്ര സമർപ്പണവും  യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ പി.ടി ലാലു നടപന്തലിന്റെ സമർപ്പണവും നിർവ്വഹിച്ചു. നൂറ് കണക്കിന് ശ്രീനാരായണ ഭക്തരും 

വെള്ളരിക്കുണ്ട് യൂണിയനിലെയും കണ്ണൂർ ജില്ലയിലെ യൂണിയനുകളിലെയും ശാഖാ ഭാരവാഹികളും ചടങ്ങിൽ സംബന്ധിക്കാൻ എത്തിയിരുന്നു.

തുടർന്ന് ക്ഷേത്രം അങ്കണത്തിൽ നടന്ന സാംസ്കാരിക സമ്മേളനം വെള്ളരിക്കുണ്ട് യൂണിയൻ പ്രസിഡണ്ട് പി.എസ്. സോമന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ സെക്രട്ടറി വി.വിജയ രംഗൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എൻ. ടി ബാബു ആമുഖ ഭാഷണം നടത്തി. സ്വാമി

പ്രേമാനന്ദ, ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം, കൊന്നക്കാട് ജുമാ മസ്ജിദ് ഇമാം മുഹമ്മദ് റാഷിദ് ഹിമാമി സഖാഫി ബങ്കളം, സി. പി. എം നേതാവ് ടി. പി തമ്പാൻ, കേരള കൗമുദി കാസർകോട് ബ്യുറോ ചീഫ് ഉദിനൂർ സുകുമാരൻ, പുഴക്കര കുഞ്ഞിക്കണ്ണൻ നായർ, നിർമ്മാണ കമ്മിറ്റി ഭാരവാഹി പി ജി സുകേഷ് പ്രസംഗിച്ചു.ശാഖ സെ

സെക്രട്ടറി സിജി സന്തോഷ് സ്വാഗതവും വൈസ് പ്രസിഡണ്ട് കെ പി റെജി നന്ദിയും പറഞ്ഞു.

ക്ഷേത്ര നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ സഹകരിച്ചവരെയും  മുതിർന്ന സമുദായ നേതാക്കളെയും അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. അന്നദാനത്തിന് ശേഷം തിരുവാതിര, കൈകൊട്ടിക്കളി, കവിത പാരായണം, നാടൻപാട്ട്, കുട്ടികളുടെ വിവിധ കലാപരിപാടികൾ, സൗഹൃദ വടംവലി മത്സരം തുടങ്ങിയവയുണ്ടായി.

No comments