Breaking News

വാഹനാപകടത്തിൽ നീലേശ്വരം പള്ളിക്കരയിലെ എയർഫോഴ്സ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു


പള്ളിക്കര : ഗുജറാത്തിൽ ഉണ്ടായ വാഹനാപകടത്തിൽ നീലേശ്വരം പള്ളിക്കരയിലെ എയർഫോഴ്സ് ഉദ്യോഗസ്ഥൻ മരണപെട്ടു. പള്ളിക്കര ലക്ഷ്മി നാരായണ ക്ഷേത്ര പരിസരത്തെ ഈയക്കാട്ട് ദാമോദരൻ - എൻവി ലത ദമ്പതികളുടെ മകൻ ഉണ്ണി ദാമോദരൻ (41) ആണ് മരണപ്പെട്ടത്. ഉണ്ണിയും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനത്തിന് കുറുകെ നായ ചാടിയപ്പോൾ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സുഹൃത്തുക്കൾക്കും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുവരും ഭാര്യ: ഹരിത മകൻ : നവയുഗ് .

No comments