DYFI ബാനം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മൃതി സായാഹ്നവും പ്രതീകാത്മക മനുഷ്യച്ചങ്ങലയും ബാനത്ത് വെച്ച് സംഘടിപ്പിച്ചു
പരപ്പ : 2024 ജനുവരി 20 കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന എന്ന മുദ്രാവാക്യമുയർത്തി 2024 ജനുവരി 20ന് വൈകുന്നേരം നാലുമണിക്ക് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുന്ന മനുഷ്യച്ചങ്ങലയുടെ ഭാഗമായി DYFI ബാനം മേഖല കമ്മിറ്റി യുടെ നേതൃത്വത്തിൽ സ്മൃതി സായാഹ്നവും പ്രതീകാത്മക മനുഷ്യച്ചങ്ങല ബാനത്ത് വെച്ച് സംഘടിപ്പിച്ചു...
ഡിവൈഎഫ്ഐ കാസർഗോഡ് ജില്ലാ പ്രസിഡന്റ് ഷാലു മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു.1987 മനുഷ്യച്ചങ്ങലയിൽ നേതൃത്വം കൊടുത്ത ബാനം കൃഷ്ണൻ,കെ എൻ ഭാസ്കരൻ, കെ കെ കുഞ്ഞിരാമൻ,പി ഗോപാലകൃഷ്ണൻ, തുടങ്ങിയവർ അനുഭവങ്ങൾ പങ്ക് വെച്ചു ഡിവൈഎഫ്ഐ പനത്തടി ബ്ലോക്ക് സെക്രട്ടറി സജിത്ത് വി, സജികുമാർ പി , ശ്രീജ പി കെ, മധുകോളിയാർ ചടങ്ങിൽ അഭിവാദ്യം ചെയ്ത് സംസാരിച്ചു. മേഖല പ്രസിഡന്റ് നിധിൻരാജ്, മേഖല സെക്രട്ടറി ജഗന്നാഥ് എം വി സ്വാഗതം പറഞ്ഞു
No comments