വ്യാജ പൗരത്വം ഉപയോഗിച്ച് ഇന്ത്യൻ പാസ്പോർട്ട് ; കാഞ്ഞങ്ങാട് താമസിക്കുന്ന ബംഗ്ലാദേശ് സ്വദേശിയായ യുവാവിനെതിരെ കേസ്
കാഞ്ഞങ്ങാട്: ബംഗ്ലാദേശ് പൗരത്വം മറച്ചുവെച്ച് വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് പാസ്പോർട്ട് നേടിയ യുവാവിനെതിരെ പോലീസ് കേസെടുത്തു.ജാസിം ഷേയ്ക്കി (35 ) നെതിരെ യാണ് കേസ് കോഴിക്കോട് റീജ്യണൽ പാസ്പോർട്ട് ഓഫീസർ കെ അരുൺ മോഹൻ ജില്ലാ പോലീസ് ചീഫിന് നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്.അജാനൂർ മുട്ടും തലഐശ്വര്യ ക്വാർട്ടേഴ്സിലാണ് താമസിക്കുന്നത്. പശ്ചിമബംഗാൾ നാദിയ ജില്ലയിലെ റാണഗട്ട്, കാസിപ്പൂർ പോസ്റ്റ് കാസി നാഗപൂർ എന്ന വിലാസത്തിലാണ് പാസ്പോർട്ടിന് അപേക്ഷിച്ചത്.2019 ഫെബ്രുവരി 22ന് പാസ്പോർട്ട് ലഭിക്കുകയും ചെയ്തു.കുശാൽനഗർ സബിത ക്വാർട്ടേഴ്സ് എന്ന വിലാസവും യുവാവിനുണ്ട്.
No comments