Breaking News

കാസർഗോഡ് ജില്ല സെക്യൂരിറ്റി & ഹൗസ്കീപ്പിംഗ് വർക്കേഴ്സ് യൂണിയൻ(CITU) ജില്ലാ കുടുംബസംഗമം പള്ളിക്കര റെഡ്മൂൺ ബീച്ചിൽ നടന്നു


ബേക്കൽ : കാസർഗോഡ് ജില്ല സെക്യൂരിറ്റി &ഹൗസ് കീപ്പിംഗ് വർക്കേഴ്സ് യൂണിയൻ(CITU) ജില്ലാ കുടുംബസംഗമം പള്ളിക്കര റെഡ്മൂൺ ബീച്ചിൽ വെച്ച് നടന്നു. പരിപാടി സി ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറി സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡൻ്റ് സുഗജൻ.കെ അദ്ധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി നാരായണൻതെരുവത്ത്, കെ.വി. രാഘവൻ എന്നിവർ സംസാരിച്ചു. പി. സുധാകരൻ സ്വാഗതം പറഞ്ഞു. കുടുംബാംഗങ്ങളുടെ വിവിധ പരിപാടികൾ അരങ്ങേറി. വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവരെ ചടങ്ങിൽ വെച്ച് ആദരിച്ചു.

No comments