തളിപ്പറമ്പിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു
തളിപറമ്പ: പുഷ്പഗിരി ഭാഗത്ത് നിന്നും തളിപ്പറമ്പിലെക്ക് വരികയായിരുന്നു ഹുണ്ടായ് ഇയോൺ കാറിനാണ് ടാഗോർ വിദ്യാനികേതൻ സ്കൂളിന് മുന്നിൽ വെച്ച് തീപ്പിടിച്ചത്.
ബോണറ്റിൽ നിന്നും പുക ഉയരുന്നത് കണ്ട് ഡ്രൈവർ ഇറങ്ങിയ ഉടൻ തീ ആളിപ്പടരുകയായിരുന്നു. ഉടൻ നാട്ടുകാരും അഗ്നിശമന സേനയും സ്ഥലത്തെത്തി തീ അണച്ചു. കുപ്പം സ്വദേശിയാണ് കാറിൽ ഉണ്ടായിരുന്നത്. ഞായറാഴ്ച്ച രാത്രി 7 മണി ഓടെയായിരുന്നു സംഭവം.
No comments