ഉപ്പള സോങ്കാലിൽ കാറും സ്‌കൂട്ടറും കുട്ടിയിടിച്ച് യുവാവ് മരിച്ചു
ഉപ്പള സോങ്കാലില്‍ കാറും സ്‌കൂട്ടറും കുട്ടിയിടിച്ച് യുവാവ് മരിച്ചു. ഉപ്പള പത്ത്വാടി മൊഗര്‍ സ്വദേശി മുഹമ്മദ് ഉമിക്കളയാണ് മരിച്ചത്. ബായാര്‍ ഭാഗത്തു നിന്നും ഉപ്പളയിലേക്ക് വരികയായിരുന്ന കാറും കൊടങ്കയില്‍ നിന്നും ഉപ്പളയിലേക്ക് പോവുകയായിരുന്ന സ്‌കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. കാറിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. മരണപ്പെട്ട മുഹമ്മദ് ഉമിക്കളയുടെ മൃതദേഹം ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. മഞ്ചേശ്വരം മണ്ഡലം എം.എല്‍.എ എ.കെ എം അഷറഫ് സ്ഥലത്തെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി.
No comments