മന്ത്രിയായ ശേഷം കാഞ്ഞങ്ങാട്ടെത്തിയ കടന്നപള്ളിക്ക് സ്വീകരണം
കാഞ്ഞങ്ങാട് :മന്ത്രിയായ ശേഷം ഇന്ന് വൈകീട്ട് കാഞ്ഞങ്ങാട്ടെത്തിയ കടന്ന പള്ളി രാമചന്ദ്രനം സ്വീകരണം നൽകി.
ഹോസ്ദുർഗ് കോട്ട നവീകരിച്ച് ചരിത്ര മ്യൂസിയമാക്കണമെന്നും കുട്ടികളുടെ പാർക്ക് ഉൾപ്പെടെ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കടന്നപ്പള്ളിക്ക് നിവേദനം നൽകി. കാഞ്ഞങ്ങാട്ടെ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ മന്ത്രിക്ക് കാഞ്ഞങ്ങാട് നഗരസഭയിൽ സ്വീകരണം നൽകുകയായിരുന്നു. നഗരസഭ ചെയർപേഴ്സൺ കെ വി . സുജാത പൊന്നാടയണിയിച്ച് ബാക്ക് സമ്മാനിച്ചു. മുൻ ചെയർമാൻ വി വി . രമേശൻ, വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള, സ്ഥിരം സമിതി അധ്യക്ഷരായ പി മുഹമ്മദലി, കെ .വി . മായാകുമാരി സംസാരിച്ചു.
No comments