കണ്ണൂർ വിമാനത്താവളത്തിൽ 12 കിലോ കുങ്കുമപ്പൂവ് പിടികൂടി കുടക് സ്വദേശി നിസാർ അറസ്റ്റിൽ
കണ്ണൂര്‍: കണ്ണൂർ വിമാനത്താവളത്തിൽ 12 കിലോ കുങ്കുമപ്പൂവ് പിടികൂടി. കുടക് സ്വദേശി നിസാറിൽ നിന്നാണ് എയർപോർട്ട് പൊലീസ് കുങ്കുമപ്പൂവ് പിടിച്ചെടുത്തത്. ദുബായിൽ നിന്നാണ് എത്തിച്ചത്. കസ്റ്റംസ് പരിശോധനക്ക് ശേഷം അന്താരാഷ്ട്ര അറൈവല്‍ ഏരിയക്ക് പുറത്തുവന്നപ്പോഴായിരുന്നു പൊലീസിന്റെ പരിശോധന. ചെക്ക് ഇന്‍ ബാഗേജിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കുങ്കുമപ്പൂവ് കണ്ടെത്തിയത്.
എയര്‍പോര്‍ട്ട് പൊലീസ് ഇന്‍സ്പെക്ടര്‍ എം സി അഭിലാഷ്, എ എസ് ഐ സന്ദീപ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ലിജിന്‍, എന്നിവരാണ് കുങ്കുമപ്പൂവ് പിടികൂടിയത്. അതേസമയം, ചെരിപ്പിനുള്ളിൽ സ്വർണം കടത്തിയയാൾ കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് പൊലീസ് പിടിയിലായിരുന്നു. 28 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും പൊലീസ് പിടിച്ചെടുത്തു. കോഴിക്കോട് സ്വദേശി മുഹമ്മദ് അനസ് ആണ് അറസ്റ്റിലായിട്ടുള്ളത്.
No comments