Breaking News

ബിരിക്കുളം എയുപി സ്ക്കൂളിന് നിർമ്മിച്ച പാചകപ്പുര തുറന്നു കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ രവി ഉദ്ഘാടനം ചെയ്തു


ബിരിക്കുളം: ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര സംസ്ഥാന വിഹിതങ്ങൾ ചെലവഴിച്ച് നിർമിച്ച ബിരിക്കുളം എ.യു.പി സ്കൂളിൻ്റെ കിച്ചൺ കം സ്റ്റോറിൻ്റെ ഉദ്ഘാടനവും വിവിധ സ്കോളർഷിപ്പിന് അർഹരായ കുട്ടികൾക്കുള്ള അനുമോദനവും നടന്നു. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ രവി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് വി.രാജേഷ് അധ്യക്ഷനായി. ചിറ്റാരിക്കാൽ എ.ഇ.ഒ ഉഷാകുമാരി മുഖ്യാതിഥിയായി. കുട്ടികൾ തയ്യാറാക്കിയ കൈയെഴുത്ത് മാഗസിൻ "മുട്ടായി " ചിറ്റാരിക്കാൽ എ.ഇ.ഒ ഉഷാകുമാരി പ്രകാശനം ചെയ്തു. 

വിവിധ സ്കോളർഷിപ്പ് ജേതാക്കൾക്ക് വാർഡ് അംഗങ്ങളായ വി.സന്ധ്യ, കെ.പി ചിത്രലേഖ, മുൻ ഹെഡ്മാസ്റ്റർ എ.ആർ വിജയകുമാർ എന്നിവർ ഉപഹാരം വിതരണം ചെയ്തു. 

കെട്ടിട നിർമാണം പൂർത്തിയാക്കുന്നതിന് നേതൃത്വം നൽകിയ ആവണി ബിൽഡേർസ് ഉടമ രതീഷ്, കുട്ടികൾക്ക് കായിക പരിശീലനം നൽകിയ സിനി സന്തോഷ് എന്നിവർക്കുള്ള ഉപഹാരം മുഖ്യാതിഥി ചടങ്ങിൽ വിതരണം ചെയ്തു.


സുജിത കെ.എസ്,  ഷൈലജ ഇ.വി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ഹെഡ്മിസ്ട്രസ് വി.എൻ സൂര്യകല സ്വാഗതവും റീന വി.കെ നന്ദിയും പറഞ്ഞു

No comments