കാസർഗോഡ് തളങ്കരയിൽ കാറിൽ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
കാസര്‍കോട്: ആള്‍ട്ടോ കാറില്‍ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. തളങ്കര പഴയ ഹാര്‍ബറിന് സമീപം വെച്ച് കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി പൊവ്വല്‍ ബെഞ്ച് കോര്‍ട്ട് സ്വദേശി എന്‍. അബൂബക്കര്‍ ഷാന്‍ഫറി(24)നെയാണ് കാസര്‍കോട് സി.ഐ പി. അജിത് കുമാറും സംഘവും പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്.
No comments