Breaking News

13 വയസുകാരിയെ പീഡിപ്പിച്ചതായി പരാതി ; നാല് പേർക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു


വെള്ളരിക്കുണ്ട് : പതിമൂന്നുകാരിയെ പീഡിപ്പിച്ചതായി പരാതി. നാലുപേർക്കെതിരെ വെള്ളരിക്കുണ്ട് പൊലീസ് പോക്സോ ആക്ട് പ്രകാരം കേസെടുത്തു. എട്ടാംക്ലാസ് വിദ്യാർത്ഥിനിയാണ് പരാതിക്കാരി. സ്കൂളിൽ നടന്ന കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തു വന്നത്. പ്രതികളെല്ലാം 23 വയസിന് താഴെ പ്രായം ഉള്ളവരും പെൺകുട്ടിയുമായി ബന്ധമുള്ളവരുമാണ്. ആദ്യം ഒരാളാണ് പെൺകുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചതെന്നു പറയുന്നു. ഈ വിവരമറിഞ്ഞാണ് മറ്റു മൂന്നുപേർ കൂടി പിഡിപ്പിച്ചത്.

No comments