'ഹരിതം വെള്ളരിക്കുണ്ട് ' സീനിയർ സിറ്റിസൺ ഫോറം പ്രവർത്തകർ വെള്ളരിക്കണ്ട് ടൗൺ മാലിന്യ മുക്തമാക്കി
വെള്ളരിക്കുണ്ട്: ഹരിതം വെള്ളരിക്കുണ്ടിന്റെ നേതൃത്വത്തിൽ സീനിയർ സിറ്റിസൺ ഫോറത്തിന്റെ സഹകരണത്തോടെ വെള്ളരിക്കുണ്ട് ടൗണിലെ മാലിന്യങ്ങൾ തുടർ പ്രവർത്തനമെന്നോണം പ്ലാസ്റ്റിക് മാലിന്യം പെറുക്കി ടൗൺ ശുചീകരിച്ചു. മകര മാസത്തിലെ ചുട്ടുപൊള്ളുന്ന ചൂടിനെ അവഗണിച്ച് മുതിർന്ന പരന്മാർ സമൂഹത്തിന് മാലിന്യം പെറുക്കി മാതൃക കാണിച്ചു. ഇനിയെങ്കിലും പ്ലാസ്റ്റിക് മാലിന്യം ന വലിച്ചെറിയുന്നവർ ഇവ വൃത്തിയാക്കുന്നത് നമ്മുടെ സഹോദരന്മാരും വയോധികരുമാണെന്നു മറക്കരുതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അഭിപ്രായപ്പെട്ടു.
സീനിയർ സിറ്റിസൺ ഫോറം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് കുഞ്ഞിക്കണ്ണൻ പുഴക്കര അധ്യക്ഷത വഹിച്ചു. ഹരിതം ചെയർമാൻ ഷോബി ജോസഫ് സ്വാഗതം പറഞ്ഞു. ആശംസ അർപ്പിച്ച് ബളാൽ പഞ്ചായത്ത സ്റ്റാൻഡിoഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ ഖാദർ . വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡന്റെ റ്റി.സി തോമസ് , ബളാൽ പഞ്ചായത്ത് വികസന സമിതി കൺവീനർ ജോർജ് തോമസ്, ബേബി ചെത്തി, ബേബി കുഞ്ചിറക്കാട്ട്, ബാബു കല്ലറക്കൽ,ബഷീർ കല്ലൻചിറ ആന്റണി ക്കുമ്പുക്കൽ ,എ സി ലത്തീഫ് പി.കെ ശീധരൻ , ഗംഗാധരൻ കെ, പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. ചടങ്ങിന് വാർഡ് മെമ്പർ കെ.ആർ ബിനു നന്ദി പറഞ്ഞു
No comments