Breaking News

'ബഢിംഗ് റൈറ്റേഴ്സ് ' പുസ്തകാസ്വാദനക്കുറിപ്പ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു വെള്ളരിക്കുണ്ട് സെൻ്റ്.ജോസഫ് യു.പി സ്ക്കൂളും സഹൃദയ വായനശാലയും ചേർന്നാണ് പരിപാടി നടത്തിയത്


വെള്ളരിക്കുണ്ട്:  'ബഢിംഗ് റൈറ്റേഴ്സ് ' വായന പരിപോഷണ പദ്ധതിയുടെ ഭാഗമായി  വെള്ളരിക്കുണ്ട് സെൻ്റ്. ജോസഫ് യു.പി സ്ക്കൂൾ സഹൃദയ വായനശാലയുമായി സഹകരിച്ച് വിദ്യാർത്ഥിക്കൾക്കായി നടത്തിയ പുസ്താസ്വാദനക്കുറിപ്പ് മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. 150ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ

6B ക്ലാസിലെ കൃതിഗ മുരളി ഒന്നാം സ്ഥാനം നേടി. 5B ക്ലാസിലെ അൽഫോൻസ ഏജെ രണ്ടാം സ്ഥാനം നേടി.  സ്ക്കൂൾ അസംബ്ലിയിൽ വച്ച് നടന്ന ചടങ്ങിൽ വെള്ളരിക്കുണ്ട് സഹൃദയ വായനശാല പ്രസിഡണ്ട് രവീന്ദ്രൻ വി.ബി, എക്സിക്യൂവ് അംഗം ചന്ദ്രു വെള്ളരിക്കുണ്ട് എന്നിവർ ചേർന്ന് സമ്മാനങ്ങൾ കൈമാറി. കുട്ടികൾക്കുള്ള മെമ്പർഷിപ്പ് വിതരണം വായനശാല ലൈബ്രേറിയൻ രജനി മുരളി നിർവ്വഹിച്ചു. ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് പ്രിൻസ് ജോസഫ് അധ്യക്ഷത വഹിച്ചു. സ്ക്കൂൾ എച്ച്.എം സിസ്റ്റർ റജീന മാത്യു സ്വാഗതവും സ്ക്കൂൾ ലൈബ്രേറിയൻ ജോളി എ.സി നന്ദിയും പറഞ്ഞു.

No comments