Breaking News

കാഞ്ഞങ്ങാട് പ്രസ് ഫോറം മാധ്യമ അവാർഡ് സമർപ്പണവും കുടുംബ സംഗമവും നാളെ


കാഞ്ഞങ്ങാട് :പ്രസ് ഫോറം  മാധ്യമ അവാർഡ് സമർപ്പണവും കുടുംബ സംഗമവും നാളെ രാവിലെ 10ന്

 കാഞ്ഞങ്ങാട് ബിഗ് മാളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന

കുടുംബ സംഗമം കെ രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ കാഞ്ഞങ്ങാട് പ്രസ് ഫോറം അംഗങ്ങൾക്കുള്ള ഇൻഷുറൻസ് പദ്ധതി ഉദ്ഘാടനം ഇ ചന്ദ്രശേഖരൻ  എംഎൽഎ നിർവഹിക്കും.പ്രസ് ഫോറം  പ്രസിഡൻ്റ്  ടി കെ നാരായണൻ അധ്യക്ഷനാവും. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ വി സുജാത ടീച്ചർ,കേരള ക്ഷേത്രകല അക്കാദമി ചെയർമാൻ  ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ എന്നിവർ മുഖ്യ അതിഥികൾ ആകും. അവാർഡ് ജേതാക്കളെ പ്രസ് ഫോറം ട്രഷറർ ഫസലു റഹ്മാൻ പരിചയപ്പെടുത്തും.  വി വി രമേശൻ, അഡ്വ. പി വി സുരേഷ് കുമാർ ,അഡ്വ. എൻഎ ഖാലിദ് , എ വേലായുധൻ, കെ മധുസൂദനൻ, സി കുഞ്ഞഹമ്മദ് ഹാജി പാലത്തി , ഡോ. എ എം ശ്രീധരൻ ,സി രാജൻ പെരിയ, സി  യൂസഫ് ഹാജി.  ടികെ രാജൻ ,സുധാകരൻ മടിക്കൈ, തുടങ്ങിയവർ ആശംസകൾ നേരും.

അവാർഡ് ജേതാക്കളായ  പി പി ലിബീഷ് കുമാർ ,ഫൈസൽ ബിൻ അഹമ്മദ് ,സുനിൽ കുമാർ ബേപ്പ് ,വിജിൻ ദാസ് കിനാത്തിൽ ,സുരേഷ് പയ്യങ്ങാനം എന്നിവർ മറുപടി പ്രസംഗം നടത്തും. സെക്രട്ടറി ബാബു കോട്ടപ്പാറ സ്വാഗതവും വൈസ് പ്രസിഡൻ്റ് കെ എസ് ഹരി നന്ദിയും പറയും.

No comments