ചിറ്റാരിക്കൽ ഗവൺമെൻ്റ് ഹോമിയോ ഡിസ്‌പെൻസറിക്ക് ദേശീയ അംഗീകാരം
ചിറ്റാരിക്കാൽ: ചിറ്റാരിക്കൽ ഗവണ്മെന്റ് ഹോമിയോ ഡിസ്‌പെൻസറിക്ക് ദേശീയ അംഗീകാരം. നാഷണൽ ആക്രെഡിറ്റേഷൻ ബോർഡ് ഓഫ് ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് കെയർ പ്രൊവൈ ഡേർസ് (എൻ. എ. ബി. എച്.) പ്രാഥമിക തല അംഗീകാരം ആണ് ഡിസ്‌പെൻസറിക്ക് ലഭിച്ചത്.
ഡിസ്‌പെൻസറിയിൽ നടത്തിവരുന്ന മുൻകാല പ്രവർത്തനങ്ങളുടെയും മറ്റു അടിസ്ഥാന സൗകര്യങ്ങൾ, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, സ്ത്രീകളുടെയും കുട്ടികളുടെയും, വയോജനങ്ങളുടെയും ആരോഗ്യ പരിപാലനം, ജീവിത ശൈലീ രോഗ നിയന്ത്രണത്തി നയുള്ള പ്രത്യേക പ്രവർത്തനങ്ങൾ, രജിസ്റ്ററുകളുടെ കൃത്യമായ സൂക്ഷിപ്പ് എന്നിവയെല്ലാം പരിഗണിച്ചാണ് ഡിസ്‌പെൻസറിയെ അംഗീകാരത്തിനു തെരെഞ്ഞെടുത്തത്.
അതോടൊപ്പം ലബോറട്ടറി സൗകര്യവും, സൗജന്യ യോഗ ക്ലാസ്സുകളും, യോഗ തെറാപ്പിയും ഭിന്ന ശേഷി സൗഹൃദ അന്തരീക്ഷവും ഡിസ്‌പെൻസറിയെ അംഗീകാരത്തിന്റെ നിറവിലേക്ക് നയിച്ചു.
മൂന്നു ഘട്ടങ്ങളിലായി നടന്ന പരിശോധനകളിൽ ജില്ലാ,
സംസ്ഥാന കേന്ദ്ര വിദഗ്ദ്ധ സംഘങ്ങൾ ഡിസ്‌പെൻസറിയിൽ പരിശോധന നടത്തിയിരുന്നു.
നാഷണൽ ആയുഷ് മിഷൻ, ഹോമിയോപതി വകുപ്പ്, ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടത്തിവരുന്ന പ്രവർത്തനങ്ങളാണ് ഡിസ്‌പെൻസറിയെ
ഈ നേട്ടത്തിന് പ്രാപ്തമാക്കിയത്.
No comments