കൊച്ചിൻ ഗ്രാസിയ ഇന്റർനാഷണൽ ആർട്സ് അക്കാദമിയുടെ ചിറ്റാരിക്കാൽ യൂണിറ്റ് കുട്ടികൾക്ക് അഭിനയം, മിമിക്രി, മോണോആക്ട്, എന്നിവയിൽ പരിശീലനം നൽകുന്നു നല്ലോംപുഴ വിൻസെൻഷ്യൻ ഭവനിലാണ് പരിശീലനം ഉത്ഘാടനം പ്രശസ്ത സിനിമാ താരം ചാലി പാലാ നിർവഹിച്ചു
ചിറ്റാരിക്കാൽ: കൊച്ചിൻ ഗ്രാസിയ ഇന്റർനാഷണൽ ആർട്സ് അക്കാദമിയുടെ ചിറ്റാരിക്കാൽ-യൂണിറ്റ് കണ്ണിവയൽ നല്ലോംപുഴ വിൻസെൻഷ്യൻ ഭവനിൽ. കുട്ടികൾക്ക് അഭിനയം, മിമിക്രി, മോണോആക്ട്, എന്നിവയിൽ, പരിശീലനം നൽകുന്നു. സെൻ്ററിൻ്റെ ഔപചാരിക ഉത്ഘാടനം ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോസഫ് മുത്തോലിയുടെ അധ്യക്ഷതയിൽ പ്രശസ്ത സിനിമാ താരം ചാലി പാലാ നിർവഹിച്ചു. കണ്ണിവയൽ ഇടവകാ വികാരി ഫാ.സേവ്യർ പുത്തൻപുര, വിൻസെന്റ് ഡി പോൾ തലശ്ശേരി അതിരൂപത പ്രസിഡന്റ് ശ്രീ. സണ്ണി നെടിയകാലായിൽ മോട്ടിവേഷൻ സ്പീക്കർ അർശദി മുൻവീർ കല്ലൂരാവി എന്നിവർ ആശംസകൾ അർപ്പിച്ചു. അക്കാദമി ഡയറക്ടർ ഫാ. ലൂയിമരിയദാസ് സ്വാഗതവും, കാസറഗോഡ് ജില്ല കോർഡിനേറ്റർ മത്തായി ചുരത്തിൽ നന്ദിയും അറിയിച്ചു. പരിശീലനം പ്രശസ്ത നാടകാചാര്യൻ ശ്രീ. മുഹമ്മദ് പേരാമ്പ്രയുടെ നേതൃത്വത്തിലാണ്.. അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്നവർ അക്കാദമി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ. 9656644477
No comments