പോലീസ് ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ക്യാമ്പ് ഫോളോവര്‍മാരുടെ ഒഴിവ് അപേക്ഷ ക്ഷണിച്ചു
കാസര്‍കോട് ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് (ഡി.എച്ച്.ക്യൂ) ക്യാമ്പില്‍ ക്യാമ്പ് ഫോളോവര്‍മാരുടെ ഒഴിവുകളിലേക്ക് (കുക്ക് -2, സ്വീപ്പര്‍ -6, ബാര്‍ബര്‍ -2, ധോബി -1 ) 675 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ 59 ദിവസത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ പ്രായപരിധി 2024 ജനുവരി ഒന്നിന് 60 വയസ്സ് കവിയാന്‍ പാടില്ല. മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. കൂടിക്കാഴ്ച്ച ജനുവരി 29ന് രാവിലെ പത്തിന് കാസര്‍കോട് ജില്ലാ സായുധ സേന ക്യാമ്പില്‍ നടത്തും. താത്പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും സഹിതം അന്നേദിവസം രാവിലെ ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് (ഡി.എച്ച്.ക്യൂ) ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04994 255461.
അഡ്‌ഹോക് അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
ചീമേനിയിലെ കോളേജ് ഓഫ് എഞ്ചിനീയറിംഗ് തൃക്കരിപ്പൂരില്‍ കെമിസ്ട്രി ടീച്ചറുടെ താത്ക്കാലിക ഒഴിവിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അഡ്‌ഹോക് അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. യോഗ്യത പി.ജി, നെറ്റ്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ പ്രമാണങ്ങളും വ്യക്തി വിവരണം / കരിക്കുലം വിറ്റ എന്നിവയും സഹിതം ജനുവരി 29ന് രാവിലെ 11നകം പ്രിന്‍സിപ്പാള്‍ മുമ്പാകെ അഭിമുഖത്തിന് എത്തണം. മുന്‍പരിചയം അഭികാമ്യം. ഫോണ്‍ 0467 2250377, 9495646060.
No comments