Breaking News

സൗജന്യ അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍ കോഴ്‌സ് പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം


ജില്ലാ നൈപുണ്യ സമിതിയുടെ നേതൃത്വത്തില്‍  കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിങ് കോളേജില്‍ സങ്കല്പ് പദ്ധതിയുടെ കീഴില്‍ അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍ കോഴ്‌സ് നടത്തുന്നു. മൂന്നുമാസം ദൈര്‍ഘ്യമുള്ള കോഴ്‌സ് തികച്ചും സൗജന്യമാണ്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 18നും 45 നും മധ്യേപ്രായമുള്ള അഞ്ചാം ക്ലാസും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ എട്ടാം ക്ലാസും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ എട്ടാം ക്ലാസും രണ്ടു വര്‍ഷത്തെ ഐ.ടി.ഐ യോഗ്യതയും ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് പ്രവേശനം. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജാതി എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം എല്‍.ബി.എസ് എഞ്ചിനീയറിങ്ങ് കോളേജില്‍ ജനുവരി 30ന് രാവിലെ 11ന് എത്തണം.

No comments