അന്തർദേശീയ കായിക ഉച്ചകോടി ; ' കേരളം നടക്കുന്നു ' കാസർകോട് കൂട്ടനടത്തം സംഘടിപ്പിച്ചു
ജനുവരി 23 മുതല്‍ 26 വരെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന അന്തര്‍ദേശീയ കായിക ഉച്ചകോടി 'ഐ.എസ്.എസ്.കെ 2024' ന്റെ പ്രചരണത്തിന്റെ ഭാഗമായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് 'കേരളം നടക്കുന്നു' കൂട്ടനടത്തം സംഘടിപ്പിച്ചു. എ.ഡി.എം കെ.നവീന്‍ ബാബു ഫ്‌ളാഗ് ഓഫ് ചെയ്തു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് പി.ഹബീബ് റഹ്‌മാന്‍, അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കെ. കൈനിക്കര, ഡെപ്യൂട്ടി കളക്ടര്‍ വി.എന്‍.ദിനേഷ്‌കുമാര്‍ സ്പോർട്സ് കൗൺസിൽ കോച്ച് പി. പവിത്രൻ ടി ഡി ഒ കെ.മല്ലിക അസി ട്രഷറി ഓഫീസർ ഒ.ടി. ഗഫൂർ തുടങ്ങിയവര്‍ സംബന്ധിച്ചു. സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ കൂട്ടനടത്തത്തില്‍ പങ്കെടുത്തു. ജില്ലയിലെ വിവിധ സ്‌കൂളുകളിലും കോളേജുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥികളും ജീവനക്കാരും പരിപാടിയുടെ ഭാഗമായി.
സ്‌പോര്‍ട്‌സ് ഫോര്‍ ഓള്‍, സപോര്‍ട്‌സ് ഫോര്‍ ചെയ്ഞ്ച് എന്ന ആപ്തവാക്യത്തില്‍ കായിക നയം, കായിക സമ്പദ്ഘടന, കായിക വിവര ശേഖരണം എന്നിവ സംബന്ധിച്ചുള്ള അവബോധം സൃഷ്ടിക്കാനും കേരളത്തെ കായിക നിക്ഷേപത്തിനും വിവരശേഖരണത്തിനുമുള്ള മാതൃകയാക്കാനുമാണ് ഉച്ചകോടിയിലൂടെ ലക്ഷ്യം വെക്കുന്നത്.
No comments