ലോകം ഉറ്റുനോക്കിയ അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിന് വി വി ഐ പി അതിഥിയായി അട്ടേങ്ങാനം സ്വദേശിയും.
ലോകം ഉറ്റുനോക്കിയ അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിന് വി വി ഐ പി അതിഥിയായി കാഞ്ഞങ്ങാട് സ്വദേശിയും അട്ടേങ്ങാനം മാമ്പള്ളം സ്വദേശിയും നിലമ്പൂർ പാലേമാട് രാമകൃഷ്ണാശ്രമം മാഠാധിപതിയുമായ സ്വാമി ആത്മ സ്വരൂപാനന്ദയാണ് ചടങ്ങിൽ പങ്കെടുത്ത കാസർകോട് ജില്ലയിൽ നിന്നുള്ള ഏക വി.വി.ഐ.പി.
കേരളത്തിൽ നിന്നും 24 സന്യാസി ശ്രേഷ്ഠന്മാർക്കാണ് പ്രതിഷ്ഠ ചടങ്ങിനായി രാമജന്മഭൂമി ട്രസ്റ്റിന്റെ പ്രത്യേക ക്ഷണമുണ്ടായിരുന്നത്. കാസർകോട് ജില്ലയിൽ നിന്നും രണ്ട് സന്യാസിമാർക്ക് മാത്രമേ ക്ഷണം ലഭിച്ചിട്ടുള്ളൂ. അതിൽ ഒന്ന് ആത്മ സ്വരൂപാനന്ദ സ്വാമിയാണ്.
നിലമ്പൂരിൽ പാലേമാട് രണ്ടുപതിറ്റാണ്ടായി നിരവധി ആത്മീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സ്വാമി ആത്മസ്വരുപാനന്ദ സ്വാമികൾക്ക്കഴിഞ്ഞിട്ടുണ്ട് വെള്ളിക്കോത്ത് പനയന്തട്ട കുടുംബാംഗമാണ് സ്വാമി ആത്മ സ്വരൂപാനന്ദ .
No comments