Breaking News

എടത്തോട് ശാന്ത വേണുഗോപാൽ മെമ്മോറിയൽ ഗവൺമെന്റ് യുപി സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു


എടത്തോട് : എടത്തോട് ശാന്ത വേണുഗോപാൽ മെമ്മോറിയൽ ഗവൺമെന്റ് യുപി സ്കൂൾ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

 ക്യാമ്പിന്റെ ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഭൂപേഷ് നിർവഹിച്ചു പിടിഎ പ്രസിഡന്റ് കെ വിജയൻ അധ്യക്ഷത വഹിച്ചു എസ് എം സി ചെയർമാൻ മധു കോളിയാർ മദർ പിടിഎ പ്രസിഡണ്ട് ചിഞ്ചു സീനിയർ അസിസ്റ്റന്റ് ശശിധരൻ സ്റ്റാഫ് സെക്രട്ടറി സതീശൻ എസ് ആർ ജി കൺവീനർ വി കെ കൗസല്യ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു സ്കൂൾ ഹെഡ്മാസ്റ്റർ രമേശൻ കരിമ്പിൽ സ്വാഗതവും സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോഡിനേറ്റർ ടിവി പവിത്രൻ നന്ദിയും രേഖപ്പെടുത്തി

 അഞ്ചാം തരത്തിൽ പഠിക്കുന്ന കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് വേണ്ടി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന മൂന്ന് വർഷ പദ്ധതിയാണ് സ്കൂൾ സോഷ്യൽ സർവീസ്  സ്കീം(S S S S)

 ക്യാമ്പിന്റെ ഭാഗമായി വയോജന കേന്ദ്രം സന്ദർശിക്കൽ നക്ഷത്ര നിരീക്ഷണം പക്ഷി നിരീക്ഷണം കടലിനെ അറിയാൻ കടലോരത്തേക്ക്ഫീൽഡ് ട്രിപ്പ് നാട്ടറിവുകൾ നാടൻ പാട്ടുകൾ പരിചയപ്പെടുത്തൽ ബോധവൽക്കരണ ക്ലാസ് മാസ്സ് ഡ്രില്ല് ക്യാമ്പ്ഫയർ തുടങ്ങിയവ കുട്ടികൾക്ക് വേറിട്ട ഒരു അനുഭവം നൽകി

 വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തകരായ സുജി ഈ ടി കൃഷ്ണൻ ബാനം ജോയ്സ് മാസ്റ്റർ ടിവി പവിത്രൻ രമാദേവി ശാന്തിനി തുടങ്ങിയവർ വിവിധ വിഷയങ്ങളെ സംബന്ധിച്ച് ക്ലാസ് എടുത്തു

 മുൻ ഇന്ത്യൻ അറ്റോണി ജനറൽ അഡ്വക്കേറ്റ് കെ കെ വേണുഗോപാലിന്റെ അകാലത്തിൽ പൊലിഞ്ഞു പോയ പ്രിയ പത്നി ശാന്ത വേണുഗോപാലിന്റെ സ്മരണക്കായി വിദ്യാലയത്തിന് വേണ്ട ഭൗതിക സാഹചര്യങ്ങളും കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങളും സ്കൂൾ ബസ് ആശുപത്രി സേവനങ്ങൾ ഉൾപ്പെടെ വിദ്യാർഥികൾക്ക് ശാന്ത വേണുഗോപാൽ മെമ്മോറിയൽ ട്രസ്റ്റ് ഉറപ്പുവരുത്തുന്നു

 പാഠ്യപാഠ്യേതര മേഖലകളിൽ ചിറ്റാരിക്കാൽ ഉപജില്ലയിൽ തന്നെ മുൻപന്തിയിലാണ് വിദ്യാലയം


 ഇക്കഴിഞ്ഞചിറ്റാരിക്കാൽ ഉപജില്ലാ സ്കൂൾ കായികമേളയിൽ  യുപി  വിഭാഗത്തിൽ സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായിരുന്നു സ്കൂൾ കലോത്സവങ്ങളിലും പ്രവർത്തിപരിചയ ഗണിതശാസ്ത്രമേളകളിലും മികച്ച വിജയം നേടാൻ വിദ്യാലയത്തിന് കഴിഞ്ഞു

 സബ്ജില്ലാ ജില്ല  സംസ്ഥാനതല സംസ്ഥാനതല ഖോ  ഖോ ചാമ്പ്യൻഷിപ്പിലും മികച്ച നേട്ടം കൈവരിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞു യുപി വിഭാഗത്തിലുള്ള പെൺകുട്ടികൾക്ക് സെൽഫ് ഡിഫൻസിനായി കളരിപ്പയറ്റ് പരിശീലനം കളരി ആശാൻ മനീഷിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു 

 സ്കൂളിൽ നടത്തിയ ചിറ്റാരിക്കാൽ ഉപജില്ലാ പ്രവർത്തി പരിചയമേള മികച്ച സംഘാടനം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു

 ഹെഡ്മാസ്റ്റർ കരിമ്പിൽ രമേശൻ സീനിയർ അസിസ്റ്റന്റ് ശശിധരൻ  കെ എന്നിവരുടെ നേതൃത്വത്തിലുള്ള അധ്യാപകരും ജീവനക്കാരും കെ വിജയന്റെ നേതൃത്വത്തിലുള്ള പിടിഎയും ചിഞ്ചുവിന്റെ നേതൃത്വത്തിലുള്ള മതർ പിടിഎയും മധു കോളിയാറിന്റെ നേതൃത്വത്തിലുള്ള എസ് എം സി യും വിദ്യാർത്ഥികൾ രക്ഷിതാക്കൾ പൂർവ്വ വിദ്യാർത്ഥികൾ നാട്ടുകാർ തുടങ്ങി എടത്തോടും പരിസരപ്രദേശങ്ങളും സ്കൂളിനൊപ്പം നിൽക്കുന്നതാണ് മികച്ച നേട്ടം സ്വന്തമാക്കാൻ വിദ്യാലയത്തിന് ഊർജ്ജം പകരുന്നത്

No comments