Breaking News

മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി യുവാക്കൾ കുമ്പള പോലീസിന്റെ പിടിയിൽ


കാസറഗോഡ് : കുമ്പള പോലീസ് നടത്തിയ പരിശോധനയ്ക്കിടയിലാണ് സീതാംഗോളി മുഖാരിക്കണ്ടം എന്ന സ്ഥലത്ത് വെച്ച് ഒരു കാറിൽ നിന്നും 3.87 ഗ്രാം MDMA പിടികൂടിയത്. കയ്യാർ സ്വദേശികളായ മുഹമ്മദ്‌ അലി (27), അബ്ദുൾ റഹിമാൻ (23), സീതാംഗോളി സ്വദേശിയായ ഉബൈദ് (22) എന്നിവരാണ് പിടിയിലായത്.

കാസറഗോഡ് ജില്ലാ പോലീസ് മേധാവി ശ്രീ.ബിജോയ് പി ഐപിഎസിന്റെ മേൽനോട്ടത്തിൽ,  കുമ്പള എസ് ഐ ഉമേഷ്, CPO മാരായ നിജിൻ കുമാർ, രജീഷ് കാട്ടാമ്പള്ളി, SCPO മാരായ അനൂപ്, വിപിൻ ചന്ദ്രൻ,  ഡ്രൈവർ സിപിഒ കൃഷ്ണപ്രസാദ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.


No comments