Breaking News

യുവ വനിതാ ഡോകടറുടെ മൊബൈൽ ഹാക്ക് ചെയ്തത് സന്ദേശം അയച്ച യുവാവിനെതിരെ കേസ്


പയ്യന്നൂർ: യുവ വനിതാ ഡോക്ടറുടെ മൊബൈൽ ഫോ ണിലെ വാട്സ് ആപ്പ് ഹാക്ക് ചെയ്ത് സന്ദേശങ്ങൾ പ്രചരി പ്പിച്ചുവെന്ന പരാതിയിൽ പയ്യന്നൂർ പോലീസ് ഐടി ആക്ട് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആയൂർവേദ മേഖലയിൽ ചികിത്സ നടത്തുന്ന

പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെ യുവ വനിത ഡോ ക്ടറുടെ പരാതിയിലാണ് മലപ്പുറം ഇരിങ്ങല്ലൂർ സ്വദേശി സുലൈമാനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ നവംബർ 28 ന് മുമ്പാണ് യുവ വനിതാഡോക്ടർ അറിയാതെ അവരുടെ മൊബൈൽ ഫോൺ വാട്സ് ആ പ്പ് ഹാക്ക് ചെയ്ത് അതിലെ സന്ദേശങ്ങൾ ചോർത്തിയെടു ത്തത്. പിന്നീട് ഈ സന്ദേശങ്ങൾ പരാതിക്കാരിയുടെ ഫോ ണിലേക്കും ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ എംഡിയുടെ കുടുംബക്കാർക്കും മറ്റും അയച്ചുകൊടുക്കുകയും ചെയ്ത് ദു രുപയോഗം ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്ത ത്. സന്ദേശങ്ങൾ പ്രചരിപ്പിച്ച ഫോണിന്റെ ഉടമയെ വനിതാഡോക്ടർ തന്നെ ശ്രമകരമായി നടത്തിയ അന്വേഷ ണത്തിൽ കണ്ടെത്തിയാണ് പോലീസിൽ പരാതി നൽകിയ ത്. എന്നാൽ ഡോക്ടറുടെ പരാതിയിൽ കേസെടുക്കാൻ ആദ്യം പോലീസ് തയ്യാറായില്ല. പിന്നീടാണ് യുവഡോക്ടർ ഡിജി പിക്ക് പരാതി നൽകിയത്. ഡിജിപിയുടെ നിർദ്ദേശപ്രകാര മാണ് പിന്നീട് കേസെടുത്തത്. ഡോക്ടറുമായി ഇൻസ്റ്റാഗ്രാമി ലൂടെയുള്ള പരിചയമാണ് പ്രതിക്ക് ഫോൺ ഹാക്ക് ചെയ്യാൻ സൗകര്യമായത്.

പയ്യന്നൂരിലെ ഒരുസ്ഥാപനത്തിന്റെ മറുനാട്ടുകാരനായ എംഡി യുടെ സുഹൃത്തായി എത്തിയിരുന്ന ഇയാളെ പോലീസ് നേര ത്തെ ചോദ്യം ചെയ്തതായ വിവരവും പുറത്തുവന്നിട്ടുണ്ട്.

No comments