Breaking News

വെള്ളരിക്കുണ്ട് തെക്കേബസാറിൽ ബസും കാറും കൂട്ടിയിടിച്ചു



വെള്ളരിക്കുണ്ട് :  അല്പം മുമ്പ് വെള്ളരിക്കുണ്ടിൽ തെക്കീ ബസാറിലുണ്ടായ വാഹനാപകടത്തിൽ നീലേശ്വരത്തെ മ്യൂസിക്ക് ഷൂട്ടിങ് താരത്തിന് നിസ്സാര പരുക്ക്.

ഒടയംചാലിൽ നിന്നും കീഴ്പ്പള്ളിക്ക് പോകുകയായിരുന്ന സ്വകാര്യ ബസും നീലേശ്വരത്തു നിന്നും റാണിപുരത്തേക്ക് സംഗീത ആല്ബത്തിന്റെ ഷൂട്ടിങ്ങിനായി പുറപ്പെട്ട സംഘം സഞ്ചരിച്ച കാറുമാണ്  കൂട്ടിയിടിച്ചത്. കാറിൽ ഉണ്ടായിരുന്ന ഷൂട്ടിങ് താരമായ പെൺകുട്ടിക്ക് നിസ്സാര പരുക്കുണ്ട്. ബസിൽ സഞ്ചരിച്ച ആർക്കും പരുക്കില്ല.

No comments