കെ സി വൈ എം ഫോട്ടോഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അബിൻ ബെന്നിയെ അനുമോദിച്ചു മാലോം വള്ളികടവ് സ്വദേശിയാണ്
കൊന്നക്കാട് : യുവജന സംഘടനയായ കെ. സി. വൈ.എം.സംസ്ഥാന തലത്തിൽ നടത്തിയ ഫോട്ടോ ഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വള്ളിക്കടവ് സ്വദേശി അബിൻ ബെന്നിയെ കെ പി സി സി മൈനൊരിറ്റി ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ വീട്ടിൽ എത്തി അനുമോദിച്ചു.പരിസ്ഥിതിയുടെ യവ്വനം എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു മത്സരം.കെപിസിസി മൈനൊരിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഡാർലിൻ ജോർജ് കടവൻ മൊമെന്റോ കൈമാറി. കാഞ്ഞങ്ങാട് നിയോജിക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ശിഹാബ്,കെ എസ് എസ് പി എ സംസ്ഥാന കമ്മിറ്റി അംഗം ടി കെ എവുജിൻ എന്നിവർ അബിൻ ബെന്നിയെ ഷാൾ അണിയിച്ചു.ഗ്രാമമായ വള്ളികടവ് സ്വദേശി നേടിയ വിജയം നാടിനും അഭിമാനമായി മാറിയിരിക്കുകയാണ്.വള്ളിക്കടവ് സ്വദേശി എടാട്ട് ബെന്നിയുടെയും, സെൽമയുടെയും രണ്ടാമത്തെ മകനാണ് അബിൻ.പഞ്ചായത്ത് അംഗം പി സി രഘു നാഥൻ, തങ്കമണി ഭൂപതി,സ്‌കറിയ കാഞ്ഞമല,ബേബി നെല്ലോല പൊയ്കയിൽ, പി എ ചാക്കോ, മധു മുല്ലശേരിൽ, സെബിൻ, ബാബു വാതല്ലൂർ,രവീന്ദ്രൻ നായർ,കുഞ്ഞുമോൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
No comments