സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ നേട്ടം കൊയ്ത് കമ്പല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്‌ക്കൂൾ
കമ്പല്ലൂർ : കൊല്ലത്ത് നടന്ന സംസ്ഥാന സ്ക്കൂൾ കലോത്സവ ത്തിൽ മികച്ച നേട്ടങ്ങളുമായി കമ്പല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്ക്കൂൾ . ലളിത ഗാനം, മാപ്പിളപ്പാട്ട്, ഇംഗ്ലീഷ് കവിതാ രചന, സംഘനൃത്തം, പരിചമുട്ട് എന്നിനങ്ങളിൽ എ ഗ്രേഡ് ലഭിച്ചിട്ടുണ്ട് . 32 പോയിൻ്റാണ് ഹയർ സെക്കൻഡറി വിഭാഗം നേടിയത്. ഏറ്റവും കൂടുതൽ പോയിൻ്റ് വാങ്ങിയ സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്ക്കൂളുകളുടെ പട്ടികയിൽ 25ാം സ്ഥാനവും , സർക്കാർ സ്ക്കൂളുകളുടെ പട്ടികയിൽ മൂന്നാം സ്ഥാനവുമാണ് കമ്പല്ലൂർ സ്ക്കൂൾ . ഈ വർഷം ജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻഡറി ജേതാക്കളാണ് കമ്പല്ലൂർ സ്ക്കൂൾ .
No comments