"സാഗ വോളിനൈറ്റ് 2024 " ഉത്തരമലബാർ വോളിബോൾ ടൂർണ്ണമെന്റ് മാർച്ച് 2 ന് കൂരാംകുണ്ടിൽ സംഘാടക സമിതി രൂപീകരിച്ചു
വെള്ളരിക്കുണ്ട് : "സാഗ വോളി നൈറ്റ് 2024" ഉത്തര മലബാർ സീനിയർ വോളിബോൾ ടൂർണ്ണമെന്റ് മാർച്ച് 2 ശനിയാഴ്‌ച്ച വൈകുന്നേരം 6 മണി മുതൽ നടത്താൻ തീരുമാനിച്ചു. കായിക പ്രേമികൾക്ക് ആവേശമായി മലയോരത്ത് തുടച്ചയായി നടത്തപ്പെടുന്ന സാഗ വോളി നൈറ്റ് സംഘടന മികവു കൊണ്ടും ടീം സെലക്ഷൻ കൊണ്ടും ജില്ലയിലെ അറിയപ്പെടുന്ന ടൂർണ്ണമെന്റാണ്. പരിപാടിയുടെ വിജയത്തിനായി സംഘടക സമിതി രൂപീകരിച്ചു. കൂരാംകുണ്ടിൽ വച്ച് നടന്ന സംഘാട സമിതി യോഗത്തിൽ കൺവീനർ ആയി അനിഷ് കെ. ചെയർമാൻ ആയി കെ.വി നാരായണൻ എന്നിവരെ തിരഞ്ഞെടുത്തു.
No comments