Breaking News

മനുഷ്യചങ്ങലയിൽ കണ്ണികളാകാൻ മലയോരത്തെ മംഗലംകളിക്കാരും പന്നിത്തടം - ചെമ്പൻകുന്ന് ആദിവാസി കലാകേന്ദ്രം പരപ്പയിൽ മംഗലംകളി അവതരിപ്പിച്ചു


പരപ്പ: ഡിവൈഎഫ്ഐ ഒരുക്കുന്ന മനുഷ്യച്ചങ്ങലയിൽ എല്ലാ വിഭാഗമാളുകളും കണ്ണികളാകണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് പന്നിത്തടം - ചെമ്പൻകുന്ന് ആദിവാസി കലാ കേന്ദ്രം പരപ്പ ടൗണിൽ  മംഗലംകളി അവതരിപ്പിച്ചു.

               കാസർഗോഡിന്റെ തനത് കലാരൂപം എന്ന നിലയിൽ സ്കൂൾ കലോത്സവ വേദികളിൽ മത്സരയിനമായി അംഗീകരിക്കപ്പെട്ടതാണ് മംഗലംകളി. കാസർഗോഡ് ജില്ലയിലെ പട്ടികവർഗ്ഗ ഊരുകളിലെ വീടുകളിൽ വിവാഹ തലേന്ന് ഒത്തുകൂടുന്ന സ്ത്രീ പുരുഷ കലാകാരികളും , കലാകാരന്മാരും തുടിതാളത്തിന്റെ മേളക്കുഴുപ്പിൽ അരങ്ങ് തകർത്തു ആടിത്തിമർക്കുന്ന കലാരൂപമാണ് മംഗലംകളി. 

                 ഡിവൈഎഫ്ഐ പരപ്പ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പയിൽ മംഗലംകളിയോടനുബന്ധിച്ച് നടന്ന പ്രചാരണ യോഗം സംഘാടകസമിതി ചെയർമാൻ എ ആർ രാജുവിന്റെ അധ്യക്ഷതയിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.വി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.വിവിധ യൂണിറ്റ് സംഘാടക സമിതി ചെയർമാൻമാരായ വി. ബാലകൃഷ്ണൻ എ. ആർ. വിജയകുമാർ ,  വിനോദ് പന്നിത്തടം,സി. വി. മന്മഥൻ,  , എ.ആർ. അഗജ , സി.രതീഷ് എന്നിവർ പ്രസംഗിച്ചു. അമൽ തങ്കച്ചൻ സ്വാഗതവും, അശ്വിൻരാജ് പി. നന്ദിയും പറഞ്ഞു.

No comments