Breaking News

കള്ളാർ ഗ്രാമ പഞ്ചായത്ത് പൂടംകല്ല് താലൂക്ക് ആശുപത്രി സംയുക്താഭിമുഖ്യത്തിൽ പൂടംകല്ല് ചാച്ചാജി ബഡ്‌സ് സ്കൂളിൽ പാലിയേറ്റീവ് കുടുംബ സംഗമം സംഘടിപ്പിച്ചു


രാജപുരം: കള്ളാർ ഗ്രാമപഞ്ചായത്ത് വാർഷിക പ്രൊജക്റ്റ് പാലിയേറ്റീവ് കുടംബ സംഗമം കള്ളാർ ഗ്രാമ പഞ്ചായത്തിന്റെയും താലൂക്ക് ആശുപത്രിയി പൂടംകല്ലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പൂടംകല്ല് ചാച്ചാജി ബഡ്‌സ് സ്കൂളിൽ വെച്ച് വൈസ് പ്രസിഡന്റ്‌ ശ്രീമതി പ്രിയ ഷാജിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വെച്ച് കള്ളാർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ ടി കെ നാരായണൻ അവർകൾ നിർവഹിച്ചു താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. സുകു സി മുഖ്യ പ്രഭാഷണം നടത്തി. രേഖ സി (പരപ്പ ബ്ലോക്ക്‌ മെമ്പർ )കെ ഗോപി (വികസന കാര്യ സ്റ്റാന്റിഗ് ചെയർമാൻ ) പി ഗീത (ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ) വാർഡ് മെമ്പർമാരായ ബി അജിത്ത് കുമാർ. സബിത വി. മിനി ഫിലിപ്പ്. ലീല ഗംഗധരൻ. വനജ ഐത്തു. ജോസ് പുതുശേരിക്കലയിൽ. കൃഷ്ണകുമാർ എം. ഡോ. രേവതി ( മെഡിക്കൽ ഓഫീസർ ആയുർവേദ ഡിസ്‌പെൻസറി കൊട്ടോടി )ശ്രീകുമാർ എൻ (ഹെൽത്ത്‌ ഇൻസ്‌പെക്ടർ ടി.എച്ച് പൂടംകല്ല് )ഡാലിയ (പ്രഥമ അധ്യപിക ബഡ്‌സ് സ്കൂൾ ) എന്നിവർ ആശംസകൾ നേർന്നു.താലൂക്ക് ആശുപത്രി ജീവനക്കാരുടെ യും ബഡ്‌സ് സ്കൂൾ കുട്ടികളുടെ യും ഗാനമേള സംഘനൃത്തം എന്നിവ സംഗമത്തിന് മിഴിവേകി കള്ളാർ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സന്തോഷ്‌ വി ചാക്കോ സ്വാഗതവും പാലിയേറ്റീവ് നേഴ്സ് പൂടംകല്ല് മിനി ജോണി നന്ദിയും പറഞ്ഞു

No comments