Breaking News

താരംതട്ട സ്‌കൂളിൽ ചിൽഡ്രൻസ് പാർക്ക് ഉദ്‌ഘാടനം


കുണ്ടംകുഴി: താരംതട്ട ജി എൽ പി എസിൽ കുട്ടികൾക്കായി നിർമ്മിച്ച ചിൽഡ്രൻസ് പാർക്കിന്റെ ഉദ്‌ഘാടനം ആനന്ദഗുരുവിന്റെ ദിവ്യസാന്നിധ്യത്തിൽ ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എം. ധന്യ നിർവ്വഹിച്ചു. ബേഡഡുക്കയെ ശിശു സൗഹൃദ പഞ്ചായത്താക്കി മാറ്റുവാൻ പഞ്ചായത്ത് നടത്തുന്ന ശ്രമങ്ങളെ കുറിച്ച് ശ്രീമതി ധന്യ വിവരിച്ചു. സ്‌കൂളിൽ സ്ഥാപിച്ച പാർക്കിൽ ഓരോ കുട്ടിയും ഒരോ ചെടികൾ നട്ട് നല്ലൊരു പൂന്തോട്ടമൊരുക്കണമെന്നും അതിനു വേണ്ടി അദ്ധ്യാപകരും മാതാപിതാക്കളും കുട്ടികളെ സഹായിക്കണമെന്നും ആനന്ദഗുരു തന്റെ പ്രഭാഷണത്തിൽ പറഞ്ഞു. കാറഡുക്ക ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി കെ. രമണി മുഖ്യാതിഥിയായി. പഞ്ചായത്തംഗം ശ്രീ രഘുനാഥൻ അധ്യക്ഷത വഹിച്ചു. സായി ആനന്ദാമൃതം ഫൗണ്ടേഷന്റെയും സായി ആനന്ദഭോജനം ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് പാർക്ക് നിർമ്മാണം പൂർത്തീകരിച്ചത്. സ്‌കൂൾ ഹെഡ് മാസ്റ്റർ ശ്രീ ബാബു എം സ്വാഗതവും പിടിഎ പ്രസിഡന്റ് ശ്രീ ശശി മുതിരങ്ങാനം നന്ദിയും രേഖപ്പെടുത്തി.

No comments