Breaking News

വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു പ്രസിഡന്റ് ഗിരിജ മോഹനൻ ഉദ്ഘാടനം ചെയ്തു

 



ഭീമനടി : വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി‌യു‌ടെ ഭാഗമായി കാര്‍ഷിക മേഖലയ്ക്കും, അടിസ്ഥാന സൗകര്യ വികസനത്തിനും, ഗ്രാമീണ റോഡുകള്‍ക്കും , മാലിന്യ സംസ്ക്കരണത്തിനും ഊന്നല്‍ നല്‍കിക്കൊണ്ട് 2024-25 വാര്‍ഷിക പദ്ധതി വികസന സെമിനാര്‍ സംഘടിപ്പിച്ചു. വികസന സെമിനാര്‍ വൈസ് പ്രസിഡന്റ് പി സി ഇസ്മായിലിന്റെ അദ്ധ്യക്ഷതയില്‍ പ്രസിഡന്റ് ഗിരിജ മോഹനന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പങ്കജാക്ഷന്‍ സി കെ സ്വാഗതം പറഞ്ഞു. ശ്രീ.എംകെ ദിവാകരന്‍മാസ്റ്റര്‍ (ആസൂത്രണ സമിതി ഉപാധ്യക്ഷന്‍) കരട്പദ്ധതിരേഖ പ്രകാശനം ചെയ്തു. ശ്രീമതി. മോളിക്കുട്ടി പോള്‍ .ടി ( വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍) കരട് പദ്ധതി അവതരിപ്പിച്ചു. മെമ്പര്‍മാരായ കെ.കെ തങ്കച്ചന്‍, ഇ.ടി ജോസ്, ടി വി രാജീവന്‍, ശാന്തികൃപ, അജേഷ് അമ്പു, ലില്ലികുട്ടി, ജയിംസ് ടി എ, പ്രമോദ് എന്‍ വി , ഓമന കുഞ്ഞിക്കണ്ണന്‍, സി.പി സുരേശന്‍, ബിന്ദു മുരളീധരന്‍, മുഹമ്മദ് ഷെറീഫ് എന്‍, റൈഹാനത്ത്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അന്നമ്മ മാത്യു, സി ഡി എസ് ചെയര്‍ പേഴ്സണ്‍ സൗദാമിനി വിജയന്‍ എന്നിവര്‍ ആശംസ അറിയിച്ചു. അസിസ്റ്റന്റ് സെക്രട്ടറി പോള്‍ കെ.ജെ നന്ദി അറിയിച്ചു.

No comments