Breaking News

പാലിയേറ്റീവ് രോഗി ബന്ധു കുടുംബ സംഗമത്തിലെ കലാപരിപാടിയിൽ ഒപ്പനയിൽ മണവാളനായി ബളാൽ പഞ്ചായത്ത്‌ പ്രസിഡണ്ടും....


വെള്ളരിക്കുണ്ട് : പാലിയേറ്റീവ് രോഗി ബന്ധു കുടുംബ സംഗമത്തിലെ കലാപരിപാടിയിൽ അരങ്ങേറിയ ഒപ്പനയിൽ  മണവാളനായി വേഷമിട്ടത് ഉത്ഘാടകൻ കൂടിയായ പഞ്ചായത്ത്‌ പ്രസിഡന്റ് ബളാൽ പഞ്ചായത്ത്‌ കൊന്നക്കാട് പൈതൃകം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പഞ്ചായത്ത്‌ പാലിയേറ്റിവ് രോഗി ബന്ധു കുടുംബ സംഗമത്തിലാണ് എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് പ്രസിഡന്റ് രാജു കട്ടക്കയം ഒപ്പനവേദിയിൽ മണവാളന്റെ വേഷമണിഞ്ഞ്  എത്തിയത്.

രോഗത്താലും വേദനയിലും ദുരിതമനുഭവിക്കുന്ന കുടുംബ ങ്ങൾക്കൊപ്പംപാട്ടുപാടി യുള്ള ആഘോഷത്തിൽ അകന്ന് നിൽക്കാതെ അവർക്ക് ഒപ്പം ചേർന്ന് നിന്ന പ്രസിഡണ്ടിന് സദസ്സ് നിറഞ്ഞ കയ്യടിയാണ് നൽകിയത്. അവതാരകനും നാടൻ പാട്ടു കലാകാരനും കൂടിയായ സുരേഷ് അറുകരയാണ് 80 വയസ്സ് കഴിഞ്ഞ രണ്ട് അമ്മമാർക്ക് ഒപ്പം നടക്കുന്ന ഒപ്പനയിൽ ഒരു മണവാളൻ കൂടി വേണമെന്ന്  മൈക്കിലൂടെ അഭ്യർത്ഥിച്ചത്..

അവതാരകന്റെ അഭ്യർത്ഥനകേട്ടപാടെ ഒപ്പനവേദിയിലേക്ക് പ്രസിഡന്റ് കയറി ചെന്നു. വേദിയിലും സദസ്സിലും ഉള്ളവർ  കരഘോഷത്തോടെ  പഞ്ചായത്ത്‌ പ്രസിഡണ്ടിനെ സ്വീകരിച്ചു. തലയിൽ തൂവാലകൊണ്ട് തട്ടമിട്ട് വേദനിക്കുന്നവർക്ക്‌ ഒപ്പം ആഘോഷദിവസമാക്കിയാണ് രാജു കട്ടക്കയം വേദി വിട്ടത്.

ബളാൽ പഞ്ചായത്ത്‌ 2023-24 വാർഷികപദ്ധതിയിൽ ഉൾപെടുത്തി ക്കാട് നടത്തിയ പാലിയേറ്റിവ് രോഗി ബന്ധു കുടുംബ സംഗമം പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷതവഹിച്ചു. 

സ്ഥിരം സമിതി അംഗങ്ങളായ അലക്സ് നെടിയകാലയിൽ. ടി. അബ്‌ദുൽ കാദർ. മോൻസി ജോയ്. പഞ്ചായത്ത്‌  അംഗങ്ങളായ പി. സി. രഘുനാഥൻ നായർ. ദേവസ്യ തറപ്പേൽ. കെ. വിഷ്ണു. സന്ധ്യ ശിവൻ. പി. പത്മാവധി.. ജെസ്സി ചാക്കോ. ശ്രീജ രാമചന്ദ്രൻ. എം. അജിത. ബിൻസി ജെയിൻ

ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സി. രേഖ. മെഡിക്കൽ ഓഫീസർ രേഷ്മ കല്യാൺ.ഹെൽത്ത്‌ ഇൻസ്‌പെക്ടർ  മാരായ അനിൽ കുമാർ. വി.രഞ്ജിത്ത്.. ഷാജി. പാലിയേറ്റിവ് നേഴ്‌സ് ബിന്ദു തുടങ്ങി യവർ പ്രസംഗിച്ചു...

പഞ്ചായത്തിലെ ആശാ വർക്കർ മാർ. ആരോഗ്യ പ്രവർത്തകർ വിവിധ സന്നദ്ധ പ്രവർത്തകർ എന്നിവരുടെ വിവിധ കലാപരിപാടികളും അരങ്ങേറി..

സ്നേഹവിരുന്നും നടന്നു...

No comments