Breaking News

പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ മെഗാ തൊഴിൽ മേള 14 ന്


വെള്ളരിക്കുണ്ട് : പരപ്പ ബ്ലോക്ക് പഞ്ചായത്ത് 2023-24 വർഷ പദ്ധതിയുടെ ഭാഗമായി അഭ്യസ്തവിദ്യരായ തൊഴിൽരഹിതർക്കായി 14ന് രാവിലെ 9.30മുതൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ മെഗാ തൊഴിൽ മേള സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരള നോളജ്ഡ് ഇക്കോണമി മിഷനുമായി ചേര്‍ന്ന 20 ഓളം കമ്പനികളാണ് തൊഴിൽ ധാതാക്കളായി മേളയിൽ പങ്കെടുക്കുക. ഹെൽത്ത്, ഐടി, ഐടിഇഎസ്, ഓട്ടോമൊബൈല്‍, എൻജിനീയറിങ് വിഭാഗങ്ങളിലായി 500 ഓളം തൊഴിലവസരങ്ങളാണ് ഉള്ളത്. ബ്ലോക്ക് പരിധിയിലെ ഏഴ് പഞ്ചായത്തുകളിലും ഉള്ള തൊഴിലന്വേഷകർക്ക് പങ്കെടുക്കാം. ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റ്, ഐഡി കാർഡ്, ഫോട്ടോ എന്നിവ മേളയിൽ പങ്കെടുക്കുന്നവർ കരുതണം. ഏതെങ്കിലും സാഹചര്യത്തിൽ തൊഴിൽ മേളയിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥിക്ക് അവരുടെ അഭിരുചിക്ക് അനുസരിച്ച കമ്പനി മേളയിൽ ഇല്ലെങ്കിൽ അവരുടെ വിവരങ്ങൾ ബ്ലോക്ക് പഞ്ചായത്ത് ശേഖരിച്ച് ബന്ധപ്പെട്ട കമ്പനിയുമായി ഓൺലൈൻ ഇന്റർവ്യു നടത്തി കൊടുക്കുമെന്നും ബ്ലോക്ക് ഭാരവാഹികൾ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയാണ് അഭ്യസ്തവിദ്യരായ തൊഴിൽരഹിതർക്ക് വഴികാട്ടിയാകുക എന്നത്. പട്ടികവർഗ ജനവിഭാഗങ്ങൾ ഏറെ ഉള്ള മേഖലയും ആണ്. നിരവധി ഉദ്യോഗാർഥികളാണ് യോഗ്യത ഉണ്ടായിട്ടും തൊഴിലിടം കാണാതെ ബുദ്ധിമുട്ടുന്നത്. ഇതിന് പരിഹാരമായാണ് ബ്ലോക്ക് പഞ്ചായത്ത് ഈ പദ്ധതി നടപ്പാക്കുന്നത്. വാര്‍ത്താ സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി, സ്ഥിരംസമിതി ചെയർമാൻ രജനി കൃഷ്ണൻ,

No comments