Breaking News

കുന്നുംകൈ എ യു പി സ്കൂളിൽ കിച്ചൺ കം സ്റ്റോർ ഉദ്ഘാടനവും വിജയോത്സവവും നടന്നു


ഭീമനടി : കുന്നുംകൈ എ യു പി സ്കൂളിൽ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര സംസ്ഥാന വിഹിതങ്ങൾ  ചെലവഴിച്ച് നിർമ്മിച്ച കിച്ചൺ കം സ്റ്റോറിൻ്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട തൃക്കരിപ്പൂർ എം എൽ എ ശ്രീ. എം. രാജഗോപാലൻ നിർവഹിച്ചു. വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഗിരിജ മോഹനൻ യോഗത്തിൻ്റെ അധ്യക്ഷത വഹിച്ചു. ഉപജില്ലാ ,ജില്ലാ  മേളകളിൽ വിജയം നേടിയ കുട്ടികളെ ചിറ്റാരിക്കാൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ഉഷാകുമാരി എം.ടി അനുമോദിച്ചു. ശ്രീ എ. വി. രാജേഷ് , ടി.വി. രാജീവൻ, ഇ.ടി. ജോസ് , സി.പി. സുരേശൻ , ജാതിയിൽ അസിനാർ, സുബീർ. എം.എ, നസീർ .എം. എ, ബി.റഷീദ, രമ്യ സുരേഷ്, കെസിയ മറിയ പീറ്റർ, വർഗ്ഗീസ്.സി.എം ,രമ്യ രാഘവൻ എന്നിവർ പ്രസംഗിച്ചു.




No comments