പരപ്പ ബ്ലോക്ക് പഞ്ചായത്ത് വാട്ടർ അതോരറ്റി മുഖേന പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ നടപ്പാക്കിയ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
രാജപുരം : പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിൽ അനുവദിച്ചു കേരള വാട്ടർ അതോറിറ്റി മുഖേന നടപ്പിലാക്കിയ പൂടംകല്ല് താലൂക്ക് ആശുപത്രി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി കെ നാരായണൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ചു പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ഭൂപേഷ് കെ നിർവഹിച്ചു. ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ പത്മകുമാരി, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ രജനി കൃഷ്ണൻ, ബ്ലോക്ക് മെമ്പർ രേഖ സി, കള്ളാർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ഗോപി, വാർഡ് മെമ്പർ അജിത് കുമാർ ബി, എച് എം സി അംഗം കോരൻ ടി എന്നിവർ ആശംസകൾ നേർന്നു കാഞ്ഞങ്ങാട് വാട്ടർ അതോറിറ്റി അസി: എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗിരീഷ് ബാബു കെ റിപ്പോർട്ട് അവതരിപ്പിച്ചു, പരപ്പ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോസഫ് എം ചാക്കോ സ്വാഗതവും താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.സി സുകു സ്വാഗതവും പറഞ്ഞു
No comments