പട്ടികജാതി-പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍മാന്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തി
പട്ടികജാതി-പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍മാന്‍ ശേഖരന്‍ മിനിയോടന്‍ കാസര്‍കോട് പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പുകളുടെ ജില്ലാ ഓഫീസുകള്‍ സന്ദര്‍ശിച്ച് ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്തു. പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വെള്ളച്ചാല്‍ ആണ്‍കുട്ടികളുടെ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലും പരവനടുക്കം പെണ്‍കുട്ടികളുടെ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലും സന്ദര്‍ശനം നടത്തുകയും സൗകര്യങ്ങളും പ്രവര്‍ത്തനങ്ങളും വിലയിരുത്തി.
No comments