Breaking News

ഷോർട്ട് ഫ്ലെയിംസ് കാഞ്ഞങ്ങാട് നെഹ്രു കോളേജിൽ നടന്ന ഹ്രസ്വചലച്ചിത്രമേള സമാപിച്ചു പ്രേക്ഷക ശ്രദ്ധനേടി ചന്ദ്രു വെള്ളരിക്കുണ്ടിൻ്റെ 'വധു വരിക്കപ്ലാവ് '


കാഞ്ഞങ്ങാട് : നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ്  സാഹിത്യ വേദിയുടെ എട്ടാമത് ഹ്രസ്വചലച്ചിത്രമേള ചലച്ചിത്ര നിരൂപകൻ പി. പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ ഡോ.അംബികാസുതൻ മാങ്ങാട്  മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പാൽ ഡോ. കെ.വി. മുരളി അദ്ധ്യക്ഷനായി. അഭിനേതാവ് രാജേഷ് അഴീക്കോടൻ, എഴുത്തുകാരിയും അഭിനേത്രിയുമായ സി.പി. ശുഭ, കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥി ജിതിൻ നാരായണൻ, ഡോ. സുപ്രിയ എൻ ടി, യൂനിയൻ ചെയർമാൻ ഗോകുൽ രമേശ് എന്നിവർ ആശംസ അറിയിച്ചു. പരസ്യ ചിത്രസംവിധാ അജിത്ത് പുല്ലേരി, ഷോർട്ട് ഫിലിം സംവിധായകൻ ചന്ദ്രു വെള്ളരിക്കുണ്ട്, അജയ് പ്രസീദ് തുടങ്ങിയ സിനിമാ പ്രവർത്തകരും കുട്ടികളുമായി സംവദിച്ചു. മൃദുൽ വി എം ആണ് ഫെസ്റ്റിവൽ ഡയറക്ടർ. 15 ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ജോയിന്റ് സെക്രട്ടറി അർച്ചന ടി നന്ദി പറഞ്ഞു.

No comments