Breaking News

വീടിന് സമീപം തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു മാലക്കല്ല് സ്വദേശി ഷോബി ജോയ് 45 ആണ് മരിച്ചത്


മാലക്കല്ല്: ഇന്ന് രാവിലെ വീടിന് സമീപത്തുള്ള മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മാലക്കല്ല് തട്ടാം പറമ്പിൽ ഹൗസിൽ ഷോബി ജോയ് 45 ആണ് മരിച്ചത്.

അഞ്ചരയോടെ ഉറക്കമുണർന്ന് പ്രാഥമിക കൃത്യത്തിന് പോയതിനുശേഷം കാണാതാവുകയായിരുന്നു. 6.30 ഓടെയാണ് കണ്ടത്. കർഷകനാണ്.

രാജപുരം എസ്.ഐ മനോജ് ഇൻക്വസ്റ്റ് നടത്തി. ടി.ടി ജോയിയുടെയും മേരി ജോയിയുടെയും മകനാണ്. ഭാര്യ: അഞ്ജു.മക്കൾ: അബിൻ, അലീന.സഹോദരങ്ങൾ: നോബി ജോയ്, ജോബി ജോയ്, ജൂബി ജോയ്.

No comments