ജില്ലക്ക് അഭിമാനമായി പുങ്ങംചാലിലെ അർജുൻ രത്നാകരൻ ഗുജറാത്ത് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ യുജിസി നെറ്റ് പരീക്ഷയിൽ ജെ.ആർ.എഫ് കരസ്ഥമാക്കിയാണ് അർജുൻ നേട്ടം കൈവരിച്ചത്
വെള്ളരിക്കുണ്ട് : ഗുജറാത്ത് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ ഹിന്ദി പഠന വിഭാഗത്തിലെ ഗവേഷക വിദ്യാർത്ഥി അർജുൻ കെ.രത്‌ന്നാകരൻ യുജിസി നെറ്റ് പരീക്ഷയിൽ ജെ.ആർ.എഫ് കരസ്ഥമാക്കികാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് ഗ്രാമം കേരളത്തിന് അഭിമാനമായി.
2020-22 സെഷനിൽ അർജുൻ രത്‌ന്നാകരൻ എം.എ യും പൂർത്തിയാക്കിയിരുന്നു..
നിലവിൽ, ഡോ. പ്രമോദ് തിവാരിയുടെ നേതൃത്വത്തിൽ ഹിന്ദിയിലെയും മലയാളത്തിലെയും രണ്ട് പ്രധാന എഴുത്തുകാരെക്കുറിച്ച് അർജുൻ ഗവേഷണ പ്രവർത്തനങ്ങൾ നടത്തുകയും ഹിന്ദി ഇതര മേഖലകളിൽ ഹിന്ദിയെ ജനപ്രിയമാക്കുന്നതിൽ സംഭാവന നൽകുകയും ചെയ്തു..
പുങ്ങംചാൽ കോടിയംകുണ്ടിലെ കെ. രത്‌ന്നാകരന്റെയും പ്രീതിയുടെയും മകനാണ് അർജുൻ രത്‌ന്നാകരൻ..
സഹോദരൻ.. അഭിനന്ത് രത്‌ന്നാകരൻ..
നാട്ടക്കൽ എ. എൽ. പി. സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കുകയും മാലോത്ത് കസബ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും എസ്. എസ്. എൽ. സി. പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ. പ്ലസും നേടിയിരുന്നു..
എളേരിത്തട്ട് ഗവ. കോളേജിൽ നിന്നും ഹിന്ദിയിൽ ഡിഗ്രി പൂർത്തിയാക്കിയ അർജുൻ രത്‌ന്നാകരൻ തുടർപഠനത്തിനായി ഗുജറാത്തിലെ സെൻട്രൽ യൂണിവേഴ്‌സ് സിറ്റി തിരഞ്ഞെടുക്കുകയായിരുന്നു....
No comments