സമരാഗ്നി ജാഥയുടെ കിനാനൂർ കരിന്തളം മണ്ഡലം സംഘാടക സമിതി രൂപീകരിച്ചു
കരിന്തളം : കെ പി സി സി പ്രസിഡൻ്റും, പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന '"സമരാഗ്നി " ജാഥയുടെ കിനാനൂർ - കരിന്തളം മണ്ഡലം സഘാടക സമിതി യോഗം കെ പി സി സി അംഗം ഹക്കീം കുന്നേൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് മനോജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ബാലഗോപാലൻ കാളിയാനം സ്വാഗതം പറഞ്ഞു. നേതാക്കളായ പി വി സുരേഷ്, സി വി ഭാവനൻ, കെ പി മോഹനൻ, അനിൽ വാഴുന്നോറടി, അജയൻ വേളൂർ തുടങ്ങിയവർ സംസാരിച്ചു.
സഘാടക സമിതി ചെയർമാൻ: സിവി ഗോപകുമാർ, കൺവീനർ : മനോജ് തോമസ് ,പബ്ലിസിറ്റി ചെയർമാൻ ബാലഗോപാലൻ കാളിയാനം , കൺവീനർ ശ്രീജ്ത്ത് പുതുക്കുന്നു ,വൈക്കിൽ :ചെയർമാൻ പുഷ്പരാജൻ ചാങ്ങാട് , കൺവീനർ : അശോകൻ ആറളംഎന്നിവരെ ചുമതലപ്പെടുത്തി.
No comments