പുങ്ങംചാൽ കളരി ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിന് തുടക്കം കുറിച്ച് കൊണ്ട് കൂവം അളക്കൽ ചടങ്ങ് നടന്നു
വെള്ളരിക്കുണ്ട് : പൂർവ്വകാല സ്മൃതികളുണർത്തി പുങ്ങംചാൽ കളരി ഭഗവതി ക്ഷേത്രത്തിൽ കളിയാട്ടത്തിന്മുന്നോടിയായുള്ള കൂവം അളക്കൽ ചടങ്ങ്.
ഉത്തരകേരളത്തിലെ പൗരാണിക നായർ തറവാട് ക്ഷേത്രമായ പുങ്ങംചാൽ കളരി ഭഗവതി ക്ഷേത്രത്തിൽ ജനുവരി മാസം 15.16. തീയ്യതികളിലാണ് കളിയാട്ടമഹോത്സവം നടക്കുന്നത്. ഇതിന് മുന്നോടിയായിട്ടാണ് ശനിയാഴ്ച തറവാട്ട് കാരണവന്മാരുടെയും ക്ഷേത്രഭാരവാഹികളുടെയും സാനിധ്യത്തിൽ കളരി ക്ഷേത്ര നടയിൽ കൂവംഅളക്കൽ ചടങ്ങ് നടന്നന്നത്..
ഈ ക്ഷേത്രവുമായി പൗരാണികബന്ധമുള്ള നീലീശ്വരം തളിയിൽ ക്ഷേത്രം. കമ്മാടം ഭഗവതിക്ഷേത്രം. നാട്ടക്കൽ മല്ലിയോടൻ കാവ് എന്നിവിടങ്ങളിലേക്ക് നെല്ല് ഇടങ്ങഴിയിൽ അളന്ന് മാറ്റിയിടുന്ന ചടങ്ങാണ് കൂവം അളക്കൽ. ഇവിടെ അളന്ന് തിരിച്ചു വെക്കുന്ന നെല്ല് ഭാരവാഹികൾ ബന്ധപ്പെട്ട ക്ഷേത്രങ്ങളിൽ എത്തിക്കും. കളിയാട്ടത്തിന് തുടക്കം കുറിച്ച്കൊണ്ട് 15 ന് രാവിലെ മുതൽ പുരാണപാരായണം നടക്കും. വൈകിട്ട് ചീർ ക്കയം സുബ്രമണ്യകോവിലിൽ നിന്നും കലവറനിറക്കൽ ചടങ് നടക്കും.
തുടർന്ന് സന്ധ്യാ ദീപം. തുടങ്ങൽ എന്നീ ചടങ്ങുകൾ നടക്കും. രാത്രി 8മണിക്ക് ചീർക്കയം സുബ്രമണ്യകോവിൽ മാതൃ സമിതി യുടെ . കൈകൊട്ടി ക്കളി. സംഗീത സന്ധ്യ എന്നിവ നടക്കും. രാത്രി 9മണിക്ക് വടക്കേ വളപ്പിൽ ചാമുണ്ടെശ്വരിയുടെ തോറ്റം പുറപ്പാട്.10ന് വിഷ്ണു മൂർത്തിയുടെ തോറ്റംപുറപ്പാട് നടക്കും. 12 മണിമുതൽ ഗുരു ദൈവം. അഞ്ചടങ്ങൻ ഭൂതം. ചെറിയ ഭഗവതി എന്നീ തെയ്യക്കോലങ്ങളുടെ പുറപ്പാടും നടക്കും.
16ന് പുലർച്ചെ 5മണിക്ക് വിഷ്ണു മൂർത്തിയുടെപുറപ്പാട്.6ന് തുലാഭാരം.10 മണിക്ക് വടക്കേ വളപ്പിൽ ചാമുണ്ഡി യുടെ പുറപ്പാട്.11.30ന് കണ്ടത്തിൽ മല്ലിയോടൻ തെയ്യം പുറപ്പാട്. തുടർന്ന് ദണ്ട്യങ്ങാനത്ത് ഭഗവതി യുടെ യും കൂടെ ഉള്ളോർ പുറപ്പാട് എന്നിവ നടക്കും.
കളിയാട്ട ദിവസം കളരിഭഗവതി ക്ഷേത്രത്തിൽ എത്തുന്ന മുഴുവൻ ആളുകൾക്കും അന്നദാനവും ഉണ്ടാകും..
കളിയാട്ടമഹോത്സവത്തിന്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തി യായതായി തറവാട്ട് കാരണവർ പാട്ടത്തിൽ അപ്പുകുട്ടൻ നായർ. ഐക്കോട്ട് അച്ഛൻ. പള്ളിക്കൈ കുഞ്ഞിരാമൻ നായർ.പാട്ടത്തിൽ ഗംഗാ ധരപൂജാരി. പാട്ടത്തിൽ മോഹനൻ നായർ. പള്ളിക്കൈ കനകരാജൻ. പള്ളിക്കൈ സതീഷ് കുമാർ. രാജേഷ് കുമാർഎന്നിവർ അറിയിച്ചു..
No comments