പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: രാജപുരം പോലീസ് യുവാവിനെതിരെ പോക്സോ കേസെടുത്ത് അറസ്റ്റ് ചെയ്തു
രാജപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിനെതിരെ രാജപുരം പോലീസ് പോക്സോ കുറ്റം ചുമത്തി കേസെടുത്തു. യുവാവിനെ രാജപുരം പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റു രേഖപ്പെടുത്തി ഹോസ്‌ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി . ബേഡകം പോലീസ് സ്റ്റേഷൻ പരിധിയിലെ 17 കാരിയെയാണ് യുവാവ് സൗഹൃദം നടിച്ച് പീഡനത്തിനിരയാക്കിയത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ബന്ധുക്കൾ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പെൺകു ട്ടി ഗർഭിണിയാണെന്ന് മനസിലായത്. തുടർന്ന് ആശുപത്രി അധികൃതർ പോലീസിലും ചൈൽഡ്‌ലൈനിലും വിവരമറിയിക്കുകയായിരുന്നു. സംഭവം നടന്നത് രാജപുരം സ്റ്റേഷൻ പരിധിയിൽ വെച്ചായതിനാൽ പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് യുവാവിനെതിരെ പോക്സോ നിയമപ്രകാരം കേസെ ടുത്ത് കസ്റ്റഡിയിലെടുത്തത്.
No comments