Breaking News

മലയോരത്തെ പെട്രോൾ പമ്പ് , എൽ.പി.ജി. ഔട്ട് ലെറ്റ് എന്നിവിടങ്ങളിൽ വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫിസറും റേഷനിംഗ് ഇൻസ്പെക്ടർമാരും അടങ്ങുന്ന സ്ക്വാഡ് പരിശോധന നടത്തി


വെള്ളരിക്കുണ്ട് : മലയോരത്തെ പെട്രോൾ പമ്പ് , എൽ.പി.ജി. ഔട്ട് ലെറ്റ്, പച്ചക്കറിക്കടകൾ  എന്നിവിടങ്ങളിൽ വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫിസറും റേഷനിംഗ് ഇൻസ്പെക്ടർമാരും അടങ്ങുന്ന സ്ക്വാഡ്  പരിശോധന നടത്തി.

പെട്രോൾ പമ്പിൽ   ഇന്ധന ഗുണ പരിശോധനാ സൗകര്യം,  കുടിവെളളം,  ഫ്രിഎയർ, ടോയലറ്റ് സൗകര്യം എന്നിവ ലഭ്യമാണെന്ന് സൂചിപ്പിക്കുന്ന ബോർഡ്  ഉപഭോക്താക്കൾ കാണുന്ന സ്ഥലത്ത് പ്രദർശിപ്പിക്കണമെന്നും 

  ശുദ്ധമായ കുടിവെളളം, വൃത്തിയുള്ള ടോയലറ്റ് സൗകര്യം എന്നിവയും ഉപഭോക്താക്കൾക്കും പൊതു ജനങ്ങൾക്കും  സൗകര്യപ്രദമായി നൽകണമെന്നും നിർദ്ദേശിച്ചു. അടച്ചുറപ്പുള്ള വാതിലുകളും എളുപ്പത്തിൽ എത്താൻ പറ്റുന്ന വഴിയും,  സ്തികൾക്കും പുരുഷൻമാർക്കും വേറെ വേറെ ടോയ്ലറ്റം നിർബന്ധമാണ്. പമ്പുകളിൽ ഗുണ പരിശോധനക്കുള്ള ലിറ്റ് മസ് പേപ്പർ ലഭ്യമാണ് എന്നതും പരാതിപ്പെടാനുള്ള ഫോൺ നമ്പറും പ്രദർശിപ്പിച് ഉപഭോക്താക്കൾക്ക് നിർബന്ധമായും ബില്ലും നൽകേണം. ഡിസ്പെൻസിംഗ് സ്റ്റേഷനിൽ പെട്രോൾ, ഡിസൽ എന്നിവ വാഹനത്ത് നകത്തുള്ളവർക്ക് കാണത്തക്കവിധം എഴുതി വെക്കേണം. കാലാവധിയുള്ള ഫയർ എസ്റ്റിൻഗ്യ് ഷൻ കാർബൺ ഡയോക്സൈഡ് എസ്റ്റിൻഗ് യ്ഷർ, ഇവ പ്രവർതിപ്പിക്കാൻ പരിചയമുള്ള ജീവനക്കാരും ഉണ്ടാകണം.ജനറേറ്ററുകൾ പ്രത്യകമായ സ്ഥലത്ത് ക്രമീകരിക്കണം. ഈ കാര്യങ്ങൾ താലൂക്കിലെ മുഴുവൻ പമ്പുകളിലും പ്രാവർതികമാക്കേണ്ടതാണെന്ന് നിർദ്ദേശം നൽകി.

  ചിറ്റാരിക്കലെ ഈസ്റ്റ് എളേരി ഗ്യാസ് ഏജൻസിയിലും പരിശോധന നടത്തി. കലക്ടർ അംഗികരിച്ച ഡെലിവറി നിരക്ക് പുറത്ത്  പ്രദർശിപ്പിക്കാൻ നിർദേശം നൽകി. സിലിണ്ടറുകളുടെ തൂക്കവും പരിശോധിച്ചു. പരിശോധനയിൽ താലൂക്ക് സപ്ലെ ഓഫിസർ ടി.സിസജീവൻ, റേഷനിംഗ് ഇൻസ്പെക്ടർമാരായ കെ.കെ.രാജീവൻ, കെ.ജാസ്മിൻ, ആന്റണി, ജീവനക്കാരനായ എം.മനോജ് കുമാർ   എന്നിവർ പങ്കെടുത്തു.


No comments