കോൺഗ്രസ് നേതാവ് വിനോദ് കുമാർ പള്ളയിൽ വീട് അന്തരിച്ചു
പുല്ലൂർ: ഡി സി സി ജനറൽ സെക്രട്ടറി വിനോദ് കുമാർ പള്ളയിൽ വീട് (49) കുഴഞ്ഞ് വീണ് മരിച്ചു.
ഇന്ന് രാവിലെ ആറു മണിയോടെയാണ് കിട്ടിലിൽ നിന്ന് താഴെ വീണ് കിടക്കുന്ന നിലയിൽ കണ്ടത്.
സുഹൃത്ത് ശിവനും അയൽവാസികളും ചേർന്ന്
മാവുങ്കാൽ സജ്ജീവനി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്നലെ മുഴുവൻ സമയം കോൺഗ്രസിൻ്റ പല യോഗങ്ങളിലും പങ്കെടുത്ത വിനോദ് രാത്രിയോടെയാണ് വിട്ടിൽ എത്തിയത്.
കോൺഗ്രസ് വിദ്യാർത്ഥി പ്രസ്ഥാനമായ കേരള വിദ്യാർത്ഥി യൂണിയനിലൂടെ കടന്നു വന്ന നേതാവ്. തൻ്റെ കലാലയ കാലഘട്ടം നെഹ്റു കോളേജ് യൂണിയൻ കൗസിലർ (കാലിക്കറ്റ് യൂണിവേഴ്സിറ്റി), കെ എസ് യു ജില്ലാ വൈസ് പ്രസിഡൻ്റ് ഇടക്കാലത് കെ.എസ്.യു ജില്ല പ്രസിഡന്റിന്റെ ചുമതലകൂടി വഹിച്ചിരുന്നു.പിന്നീട് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ്, പുല്ലൂർ സഹകരണ ബാങ്കിൻ്റെ പ്രസിഡൻ്റ്, പുല്ലൂർ - പെരിയ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.നിലവിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയും ജില്ല ആശുപത്രി വികസന സമിതി അംഗവും,മലബാർ ദേവസ്വം സ്റ്റാഫ് യൂണിയൻ ( ഐ.എൻ.ടി.യു.സി) ജില്ല പ്രസിഡന്റ് കൂടിയാണ്. മികച്ച രാഷ്ട്രീയ പ്രാസംഗികൻ കൂടിയായ വിനോദ് പൊതുപരിപാടികളിൽ നിറഞ്ഞു നിൽക്കുന്നതിനിടയിലാണ് മരണം കവർന്നത്.അവിവാഹിതനാണ്.
ശബരിമലക്ക് പോകാൻ വൃതം നോറ്റ് മാലയിട്ടിരുന്നു.
ഈ മാസം 18നായിരുന്നു ശബരിമലക്ക് പോക്കേണ്ടത്.
പരേതനായ പുല്ലൂർ വടക്കന്മാരൻ വീട് ഇ.പി.കുഞ്ഞികണ്ണൻ നമ്പ്യാരുടെയും
ജാനകിക്കുട്ടിയുടെയും മകനാണ് .
സഹോദരങ്ങൾ പി വി മനോജ് (കർണ്ണാടക ബാങ്ക് മാനേജർ മംഗലാപുരം), പി വി ലീന (ദുബായ്).
സംസ്കാരം നാളെ രാവിലെ നടക്കും.
No comments