തളിര് മാലോം ഫെസ്റ്റ് 2024 ഉത്തരമലബാർ കാർഷിക മേളക്ക് മാലോത്ത് പ്രൗഢഗംഭീര തുടക്കം
വെള്ളരിക്കുണ്ട് : മാലോം മഹാത്മാഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് ആതിഥ്യമരുളുന്ന ഉത്തരമലബാർ കാർഷിക മേളയായ തളിര് മാലോം ഫെസ്റ്റിന് 2024ന് മലോം ഉമ്മൻ ചാണ്ടി നഗറിൽ തിരിതെളിഞ്ഞു.
പേരാവൂർ എം. എൽ. എ. അഡ്വ. സണ്ണി ജോസഫ് ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു.
ഫ്‌ളവർ ഷോ ഉളിയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് കെ .സി ഷാജി, പ്രദർശനനഗിരി ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസഫ് മുത്തോലിയും. അമ്യൂസ്മെന്റ് പാർക്ക് ഉളിയ്ക്കൽ പഞ്ചായത്ത് മുൻ പ്രസിഡന്റ് ബെന്നി തോമസ്. കലാ സന്ധ്യ ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസും കാർഷിക പ്രദർശനനഗിരി ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാധാമണിയും ഉത്ഘാടനം ചെയ്തു
ഫാ.ജോസഫ് തൈക്കു ന്നും പുറം അനുഗ്രഹ പ്രഭാഷണം നടത്തി,
ജനാബ് സുബൈർ ഫൈസി ,ഹരീഷ് പി.നായർ ,ഷോബി ജോസഫ് ,എൻ.ജെ. മാത്യു, കെ.കെ.തങ്കച്ചൻ, സാജൻ പുഞ്ച, സ്കറിയാ കല്ലേക്കുളം, ടോമിച്ചൻ കാഞ്ഞിരമറ്റം, ഡാജി ഓടയക്കൽ പ്രസംഗിച്ചു. ആൻഡ്രൂസ് വട്ടക്കുന്നേൽ സ്വാഗതവും ,ബിനു കുഴിപ്പള്ളിയിൽ നന്ദിയും പറഞ്ഞു. തുടർന്ന് ആകാശ വിസ്മയമൊരുക്കി കരിമരുന്ന് പ്രയോഗവും നടന്നു.
No comments